ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1455 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1454 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല.
 ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ ഓഹരികൾ നഷ്ടത്തിൽ ക്ലോസ്  ചെയ്തു

മുംബൈ : ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു .സെൻസെക്‌സ് 19.69പോയന്റ് നഷ്ടത്തിൽ 51,309.39ലും നിഫ്റ്റി 2.80 പോയന്റ് താഴ്ന്ന് 15,106.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1455 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1454 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല.സിപ്ല, ബജാജ് ഫിൻസർവ്, എസ്ബിഐ ലൈഫ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എച്ച്‌സിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com