ഇന്ത്യയുടെ ജിഡിപി നിരക്ക് 23.9 ശതമാനം ഇടിഞ്ഞു: എൻഎസ്ഒ റിപ്പോർട്ട്
business

ഇന്ത്യയുടെ ജിഡിപി നിരക്ക് 23.9 ശതമാനം ഇടിഞ്ഞു: എൻഎസ്ഒ റിപ്പോർട്ട്

കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാനകലയളവിനെ അപേക്ഷിച്ച് വൻ ഇടിവാണ് ഇന്ത്യൻ ജിഡിപിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

News Desk

News Desk

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020-21 ഏപ്രിൽ-ജൂൺ പാദത്തിൽ 23.9 ശതമാനം ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാനകലയളവിനെ അപേക്ഷിച്ച് വൻ ഇടിവാണ് ഇന്ത്യൻ ജിഡിപിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുളള ലോക്ക്ഡൗണുകൾക്കിടയിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്ത് പരിമിതമായ സാമ്പത്തിക പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നും, അതിനാലാണ് ഇത്തരത്തിലൊരു സങ്കോചത്തിന് ഇടയാക്കിയതെന്നും എൻഎസ്ഒ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

1996മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്ബദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

2019​ ​- 20 സാമ്ബത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020 - 21 സാമ്ബത്തിക വാര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കടുത്ത സാമ്ബത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് കണക്കുകള്‍ അടയാളപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ അഞ്ച് ശതമാനം വളര്‍ച്ചനേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു.

Anweshanam
www.anweshanam.com