മലേഷ്യയിൽ നിന്ന് 5 ലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ

 മലേഷ്യയിൽ നിന്ന് 5  ലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ

കഴിഞ്ഞ മാസം മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് അഞ്ച് ലക്ഷം ടൺ പാമോയിൽ. കഴിഞ്ഞ മാസം ആകെ 10.7 ലക്ഷം ടൺ ഭക്ഷ്യ എണ്ണയാണ് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇന്ത്യയിലേക്ക് മലേഷ്യയിൽ നിന്ന് കഴിഞ്ഞ മാസം 497337 ടൺ അസംസ്കൃത പാമോയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. 9204 ടൺ ക്രൂഡ് പാം കെർണൽ ഓയിലും 2701 ടൺ ആർബിഡി പാം ഓയിലും ഇറക്കുമതി ചെയ്തതായി ഇന്റസ്ട്രി ബോർഡി അറിയിച്ചു.

എന്നാൽ സോയാബീൻ ഇറക്കുമതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഡിസംബറിൽ 13.2 ലക്ഷം ടൺ ഭക്ഷ്യ എണ്ണയായിരുന്നു ഇറക്കുമതി ചെയ്തത്. ഡിസംബറിനെ അപേക്ഷിച്ച് 23 ശതമാനം വർധനയാണ് അസംസ്കൃത പാമോയിൽ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നതെന്ന് സോൾവെന്റ് എക്സ്ട്രാക്റ്റേർസ് അസോസിയേഷൻ വ്യക്തമാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com