നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി

ഇ​തു നാ​ലാം ത​വ​ണ​യാ​ണ് ആ​ദാ​യ നി​കു​തി സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി ന​ല്‍​കു​ന്ന​ത്
നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി
Anand

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം രൂ​ക്ഷ​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തില്‍ 2018-19 സാ​മ്പത്തി​ക വ​ര്‍​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി. കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​ക​തി ബോ​ര്‍​ഡ് ഇ​തു​സം​ബ​ന്ധി​ച്ച്‌ വി​ജ്ഞാ​പ​ന​മി​റ​ക്കി​. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ഇ​ള​വ് സി​ബി​ഡി​ടി ന​ല്‍​കു​ന്ന​ത്.

ഇ​തു നാ​ലാം ത​വ​ണ​യാ​ണ് ആ​ദാ​യ നി​കു​തി സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി ന​ല്‍​കു​ന്ന​ത്. നേ​ര​ത്തെ മാ​ര്‍​ച്ച്‌ 31 ആ​യി​രു​ന്നു റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് ജൂ​ണ്‍ 30 വ​രെ നീ​ട്ടി ന​ല്‍​കി. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ വീ​ണ്ടും ജൂ​ലൈ 31 വ​രെ റി​ട്ടേ​ണ്‍ ന​ല്‍​കാ​നു​ള്ള തി​യ​തി നീ​ട്ടി​യി​രു​ന്നു.

2020-21 അ​സ​സ്മ​ന്‍റ് വ​ര്‍​ഷ​ത്തി​ല്‍ ബി​സി​ന​സി​ല്‍​നി​ന്നോ പ്ര​ഫ​ഷ​നി​ല്‍​നി​ന്നോ വ​രു​മാ​ന​മി​ല്ലാ​ത്ത മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍ മു​ന്‍​കൂ​ര്‍ നി​കു​തി അ​ട​യ്ക്കേ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related Stories

Anweshanam
www.anweshanam.com