ലോട്ടറി റിസൾട്ട് എങ്ങനെ ഓൺലൈനായി അറിയാം

http://www.keralalotteries.com എന്ന വെബ്സൈറ്റാണ് ഔദ്യോഗികമായ കേരള ലോട്ടറിയുടെ വെബ്സൈറ്റ്
ലോട്ടറി റിസൾട്ട് എങ്ങനെ ഓൺലൈനായി അറിയാം

ലോട്ടറി എടുക്കാത്തവർ കുറവായിരിക്കുമല്ലേ , നറുക്കെടുപ്പ് കഴിയുന്നവരെ സമ്മാനത്തുക അടിച്ചുണ്ടോ എന്ന് തിരയുന്നവരും കുറവല്ല.പണ്ടൊക്കെ ലോട്ടറി എടുക്കുന്ന ആളുകൾ നറുക്കെടുപ്പ് കഴിഞ്ഞാൽ പത്രങ്ങൾ അരിച്ചുപൊറുക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതല്ലെങ്കിൽ ലോട്ടറി ഏജന്റിനെ കണ്ട് തങ്ങളുടെ ടിക്കറ്റിൽ സമ്മാനം ഉണ്ടോ എന്ന് പരിശോധിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ടെലിവിഷൻ സജീവമായ ഒരു കാലയളവിൽ ലൈവ് ആയി ലോട്ടറി ഫലം ടെലിവിഷനിലൂടെ അറിഞ്ഞിരുന്നു. എന്നാലിപ്പോൾ ഇന്റർനെറ്റ് യു​ഗം പിറന്നതോടെ ഓൺലൈനായാണ് ആളുകൾ റിസൾട്ട് അറിയുന്നത്. എന്നാൽ ഭൂരിഭാ​ഗം ആൾക്കാർക്കും എങ്ങനെ ലോട്ടറി റിസൾട്ട് നോക്കാനറിയാത്തവരാണ്. അതെങ്ങനെയാണെന്ന് ഒന്ന് പരിശോധിച്ചാലോ

ലോട്ടറി വകുപ്പിന് ഒരു ഔദ്യോഗിക വെബ്സൈറ്റുണ്ട്. ഇതിലൂടെ ലോട്ടറി നറുക്കെടുപ്പിന്റെ വിവരങ്ങൾ എല്ലാം വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത്.

http://www.keralalotteries.com എന്ന വെബ്സൈറ്റാണ് ഔദ്യോഗികമായ കേരള ലോട്ടറിയുടെ വെബ്സൈറ്റ്. ഇതിൽ തന്നെ ലോട്ടറി നറുക്കെടുപ്പിന്റെ ഫലം വളരെ പെട്ടെന്ന് അറിയാനായി റിസൾട്ട് എന്നൊരു പ്രത്യേക വിഭാഗവും ഉണ്ട്. ലോട്ടറി റിസൾട്ട് പരിശോധിക്കേണ്ട ആളുകൾക്ക് http://keralalotteries.com/index.php/quick-view/result ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.

http://www.keralalotteries.com എന്ന വെബ്സൈറ്റിൽ കയറിയാൽ മുകളിൽ മൂന്നാമത്തെ ഓപ്ഷനായി റിസൾട്ട് വ്യൂ എന്നത് കാണാം. ഇത് തിരഞ്ഞെടുക്കുമ്പോൾ റിസൾട്ട്, ഏജൻസ്, പ്രൈസ് സ്ട്രെക്ച്ചർ, പ്രൈസ് ക്ലൈം എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ ആദ്യത്തെ റിസൾട്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ഡ്രോ നമ്പരോട് കൂടി ലോട്ടറിയുടെ പേര് നൽകിയിട്ടുണ്ടാകും. അതിന് അടുത്ത കോളത്തിൽ നറുക്കെടുപ്പ് നടന്ന തിയ്യതിയും നൽകിയിട്ടുണ്ടാകും. തിയ്യതിയുടെ വലത് ഭാഗത്താണ് വ്യൂ ഓപ്ഷൻ ഉണ്ടാവുക. ഈ വ്യൂ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ലോട്ടറി ഫലം ലഭ്യമാകും. ഇത് ഡൌൺലോഡ് ചെയ്യാനും ഓപ്ഷൻ ഉണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com