ജിഎസ്ടി വരവ് ഒരു ലക്ഷം കോടി കടന്നു

കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്.
ജിഎസ്ടി വരവ് ഒരു ലക്ഷം കോടി കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനം ഒക്‌ടോബറില്‍ ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഈ വര്‍ഷം ആദ്യം ഫെബ്രുവരിയില്‍ മാത്രമാണ് ഒരുലക്ഷം കോടി രൂപ വരുമാനം കടന്നത്. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്.

ഒക്ടോബര്‍ 31 വരെ 80 ലക്ഷം ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്തു. ഒക്‌ടോബറിലെ ജിഎസ്ടി നികുതി 1,05,155 കോടി രൂപയാണ്. ഇതില്‍ 19,193 കോടി സിജിഎസ്ടിയും 5411 കോടി എസ്ജിഎസ്ടിയും 52,540 കോടി ഐജിഎസ്ടിയും ഉള്‍പ്പെടും.

അതേസമയം, സെസ് ഇനത്തില്‍ 8011 കോടിയും ലഭിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബറിലെ ജിഎസ്ടി വരുമാനത്തെക്കാള്‍ 10 ശതമാനം അധികമാണ് ഒക്‌ടോബറില്‍ ഉണ്ടായിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com