സ്വര്‍ണ വിലയില്‍ വര്‍ധന

ഗ്രാ​മി​ന് 10 രൂ​പ​ ഉയർന്നു 4600 രൂപയായി. പ​വ​ന് 80 രൂ​പ​കൂടി 36,800 രൂ​പ​യു​മാ​യി.
സ്വര്‍ണ വിലയില്‍ വര്‍ധന

കൊ​ച്ചി: തുടർച്ചയായ മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ ശേ​ഷം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 10 രൂ​പ​ ഉയർന്നു 4600 രൂപയായി. പ​വ​ന് 80 രൂ​പ​കൂടി 36,800 രൂ​പ​യു​മാ​യി.

വെള്ളിയാഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന സ്വ​ര്‍​ണ ​വി​ല തൊട്ടുമുന്‍പുള്ള ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 70 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റെക്കോർഡ് നി​ല​വാ​രം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com