സ്വ​ര്‍​ണ വി​ല യില്‍ കുറവ്

സ്വര്‍ണ വില ഗ്രാ​മി​ന് 4,685 രൂ​പ​യും പ​വ​ന് 37,480 രൂ​പ​യു​മാ​യി.
 സ്വ​ര്‍​ണ വി​ല യില്‍ കുറവ്

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയില്‍ (ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കുറവ് രേഖപ്പെടുത്തുന്നത്. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കുറഞ്ഞത്‌. ഇ​തോ​ടെസംസ്ഥാനത്തെ സ്വര്‍ണ വില ഗ്രാ​മി​ന് 4,685 രൂ​പ​യും പ​വ​ന് 37,480 രൂ​പ​യു​മാ​യി.

ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും കുറഞ്ഞത്‌.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വില ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​നാണ് രേഖപ്പെടുത്തിയത്. പ​വ​ന് 42,000 രൂ​പ​യും ഗ്രാ​മി​ന് 5,250 രൂ​പ​യുമായിരുന്നു അന്ന് സ്വര്‍ണ വില.

Related Stories

Anweshanam
www.anweshanam.com