സ്വർണവിലയിൽ ഇടിവ് തുടരുന്നു

സ്വർണവിലയിൽ ഇടിവ് തുടരുന്നു

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. 30 രൂപ കുറഞ്ഞ് ഗ്രാമിന് 4470 രൂപയാണ് വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണ് ഇത്.

ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു വില.

ആഗസ്റ്റിൽ റെക്കോഡ് വിലയായ 42,000 രൂപയിൽ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്. നാല് മാസത്തിനുള്ളിൽ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com