സ്വര്‍ണവിലയില്‍ വര്‍ധനവ്; ഒക്‌ടോബറിലെ ഏറ്റവും ഉയര്‍ന്ന വില

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
സ്വര്‍ണവിലയില്‍ വര്‍ധനവ്; ഒക്‌ടോബറിലെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 280 രൂപ ഉയര്‍ന്ന് ഒരു പവന് 37,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി 4735 രൂപയായി. ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തിന് കരുത്തായത്.

Related Stories

Anweshanam
www.anweshanam.com