സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 രൂപയുടെ വർദ്ധനവ്

സ്വര്‍ണ വില വീണ്ടും കൂടി;  പവന് 200 രൂപയുടെ വർദ്ധനവ്

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വില ഇടിവിന് ശേഷമാണ് ഇന്ന് പവൻ 200 രൂപ കൂടിയിരിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4325 ആയി. ഒരു പവൻ സ്വർണത്തിനു 34600 രൂപയാണ് ഇന്നത്തെ വില. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് ആണ് വില ഇടിവ് ഉണ്ടായികൊണ്ടിരുന്നത്. തുടർന്ന് വില കുറഞ്ഞും കൂടിയും സ്വർണത്തിന്റെ മൂല്യം നിന്നിരുന്നു.

ഇന്നലെ പവന് 320 കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിയിരുന്നു. 34400 രൂപയായിരുന്നു ഇന്നലെ പവന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വില ഇടിവ് തന്നെയാണ് സ്വർണത്തിന് ഉണ്ടായത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com