സ്വര്‍ണവില കുറഞ്ഞു

80 രൂപ കുറഞ്ഞ് പവന് 37,600 രൂപയായി.
സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. 10 രൂപ കുറഞ്ഞ് ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 80 രൂപ കുറഞ്ഞ് പവന് 37,600 രൂപയായി.

ഇന്നലെ ഗ്രാമിന് 4,710 രൂപയായിരുന്നു നിരക്ക്. പവന് 37,680 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,901 ഡോളറാണ് നിലവിലെ നിരക്ക്. രാജ്യാന്തര സ്വര്‍ണ നിരക്ക് ഇപ്പോഴും 1,900 ഡോളറിന് മുകളില്‍ തുടരുന്നത് വിപണിയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com