പവന് 36,160; റെക്കോർഡിട്ട് സ്വർണവില
business

പവന് 36,160; റെക്കോർഡിട്ട് സ്വർണവില

പവന് 160 രൂപ വർധിച്ച് 36,160 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം സ്വർണത്തിന് 4,520 രൂപയായി

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്വർണവില റെക്കോർഡിലേക്ക്. പവന് 160 രൂപ വർധിച്ച് 36,160 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം സ്വർണത്തിന് 4,520 രൂപയായി. ഇതാദ്യമായാണ്​ സ്വർണ വില 36,000 കടക്കുന്നത്​.

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക സാഹചര്യമാണ് സ്വർണ വില കുതിച്ചുയരാൻ കാരണം​. രാജ്യത്ത്​ കോവിഡ്​ കേസുകൾ വർധിച്ചതിനെ തുടർന്ന്​ സുരക്ഷിത നിക്ഷേപമായി പലരും സ്വർണത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ്​ വില വർധനയിലേക്ക് നയിക്കുന്നത്.

അതേസമയം,സ്വർണത്തിൻെറ ഭാവി വിലയും വർധിച്ചു. 0.7 ശതമാനം ഉയർന്ന്​ 10 ഗ്രാമിന്​ 48,794 രൂപയായാണ്​ വില വർധിച്ചത്​.

Anweshanam
www.anweshanam.com