കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 36,600 രൂപയായി
business

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 36,600 രൂപയായി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആളുകൾ കാണാൻ തുടങ്ങി.

By Ruhasina J R

Published on :

കേരളത്തിൽ ഇന്ന് പവന് 280 രൂപകൂടി 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്‍നിന്ന് 4575 രൂപയായി. ചൊവാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി.

ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഇടിവ് നേരിടുകയായിരുന്നു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായാണ് താഴ്ന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടിയതിനെ തുടർന്നാണ് സംസ്ഥാനത്ത് സ്വർണ വില വർധിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആളുകൾ കാണാൻ തുടങ്ങി. കൂടാതെ ചൈനയുമായുള്ള അതിർത്തി തർക്കവും സ്ഥിതിഗതികൾ രൂക്ഷമാക്കി. ഇതുമൂലം വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വർണ നിക്ഷേപം വർധിക്കുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ. ഈ വര്‍ഷം ജനുവരിയിൽ സ്വർണ്ണവില പവന് 29,000 രൂപയായിരുന്നു. ഗ്രാമിന് 3,625 രൂപയും. ഇതിൽ നിന്നാണ് ഇപ്പോഴത്തെ വിലയിൽ എത്തിയത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്തില്‍ ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Anweshanam
www.anweshanam.com