കേരളത്തിലെ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിലവാരത്തിലേക്ക്
business

കേരളത്തിലെ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിലവാരത്തിലേക്ക്

ഗ്രാമിന് 4,390 രൂപയും പവന് 35,120 രൂപയുമാണ് ഇന്നത്തെ നിരക്ക്

By Sreehari

Published on :

തിരുവനന്തപുരം:കേരളത്തിലെ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. പവന് 120 രൂപയും വര്‍ധിച്ചു.

ഗ്രാമിന് 4,390 രൂപയും പവന് 35,120 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ജൂണ്‍ 13 ന് ഗ്രാമിന് 4,375 രൂപയിലേക്ക് ഉയര്‍ന്ന സ്വര്‍ണ നിരക്ക് കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു.

Anweshanam
www.anweshanam.com