റെക്കോർഡ് തകർത്ത് സ്വര്‍ണവില കുതിക്കുന്നു: പവന് 35,680 രൂപയായി
business

റെക്കോർഡ് തകർത്ത് സ്വര്‍ണവില കുതിക്കുന്നു: പവന് 35,680 രൂപയായി

4460 രൂപയാണ് ഗ്രാമിന്റെ വില

By News Desk

Published on :

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില റെക്കോർഡ് തകർത്ത് കുതിക്കുന്നു. ഇന്ന് ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും വർധിച്ചു. ​ഗ്രാമിന് 4,460 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,680 രൂപയും.

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,440 രൂപയായിരുന്നു നിരക്ക്. പവന് 35,520 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ട്രോയ് ഔൺസിന് (31.1 ​ഗ്രാം) നാല് ഡോളറോളം നിരക്ക് വർധിച്ചിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ 1, 745 ഡോളറാണ് നിലവിലെ നിരക്ക്. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 39,000 ത്തോളം രൂപ നൽകേണ്ടി വരും.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണം.

കോവിഡില്‍ മറ്റ് വിപണികള്‍ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കിടയാക്കിയിട്ടുണ്ട്.

Anweshanam
www.anweshanam.com