സ്വർണ്ണ വിലയിൽ കുറഞ്ഞു

​ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ നിരക്ക്.
സ്വർണ്ണ വിലയിൽ കുറഞ്ഞു

തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. പവന് 80 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,600 രൂപയായി.

ഒക്ടോബർ 23ന്, ​ഗ്രാമിന് 4,710 രൂപയായിരുന്നു നിരക്ക്. പവന് 37,680 രൂപയും. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,901 ഡോളറാണ് നിലവിലെ നിരക്ക്. രാജ്യാന്തര സ്വർണ്ണ നിരക്ക് ഇപ്പോഴും 1,900 ഡോളറിന് മുകളിൽ തുടരുന്നത് വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com