പാചകവാതക വില വീണ്ടും വർധിപ്പിച്ചു

വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് വര്‍ധിപ്പിച്ചത്
പാചകവാതക വില വീണ്ടും വർധിപ്പിച്ചു

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ പാചകവാതക വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

കഴിഞ്ഞ മാസം രണ്ടു തവണ 50 രൂപ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 694 രൂപ തുടരും.

പുതിയ വര്‍ധനവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1349 രൂപ, കൊല്‍ക്കത്തയില്‍ 1410 രൂപ, ചെന്നൈയില്‍ 1463.50 രൂപ എന്നിങ്ങനെയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ഷം 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com