കോവിഡിലും തളരാതെ സാന്ത്വന സ്പർശവുമായി ഫ്യൂമ്മ

കോവിഡിലും തളരാതെ സാന്ത്വന സ്പർശവുമായി ഫ്യൂമ്മ

ഫ്യൂമ്മയുടെ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലെയും സർക്കാർ ഹോസ്പിറ്റലിലേക്ക് അഡ്ജസ്റ്റബിൾ കോട്ടുകളും , പൊതുജനങ്ങൾക്ക് പ്രയോജനമാകുന്ന രീതിയിൽ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും സ്ഥാപിക്കുന്നതിനായി സാനിറ്റൈസർ സ്റ്റാന്റു കളും നൽകുന്നു. ഫർണിച്ചർ അസ്സോസ്സിയേഷൻ നടപ്പിലാക്കുന്ന നിരവധി സ്വാന്തന പ്രവർത്തനങ്ങളിൽ കാലിക പ്രാധാന്യമുള്ള ഒരു പ്രവർത്തനമാണ് ഇത്.

ഈ സംരംഭത്തിന്റെ എറണാംകുളം ജില്ലാ തല ഉൽഘാടനം ബഹുമാനപ്പെട്ട ശ്രീ. ഹൈബി ഈഡൻ എം പി എറണാംകുളം ജനറൽ ഹോസ്പിറ്റലിലേക്ക് അഡ്ജസ്റ്റബ്ൾ കട്ടിലും സാനിറ്റൈസർ സ്റ്റാൻഡും നൽകികൊണ്ട് 16-07-2020 വ്യാഴായ്ച്ച രാവിലെ പത്തുമണിക്ക് എറണാംകുളം ജനറൽ ഹോസ്പിറ്റലിൽ വെച്ചു നിർവഹിക്കുന്നു

ചടങ്ങിൽ ടിജെ വിനോദ് എം എൽ എ ആധ്യക്ഷനാകും സംഘടനയുടെ എറണാംകുളം ജില്ലാ രക്ഷാധികാരി സാബു സിറിയക് സ്വാഗതം ആശംസിക്കും സംഘടന നടപ്പിലാക്കുന്ന സ്വാന്തന പ്രവർത്തനങ്ങളെ ജില്ലാ പ്രസിഡണ്ട് ശ്രി ജാഫർ കെ വി വിശദീകരിക്കും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ സുനിൽ വർഗ്ഗീസ് ,ജനറൽ ഹോസ്പിറ്റൽ ആർഎംഒ ഡോ സിറിയക് ,നെല്ലിക്കുഴി ഏരിയ ഫുമ്മ പ്രസിഡണ്ട് ശ്രി അഷ്‌റഫ് ഗോൾഡൻ ,സിറ്റി ഏരിയ ഫുമ്മ പ്രസിഡണ്ട് ശ്രി ഷമീർ റൈക്കോൺ എന്നിവർ ആശംസകൾ അർപ്പിയ്ക്കും ജില്ലാ ട്രഷറർ ശ്രി ജോഷി റോയൽ നന്ദി അറിയിച്ചു കൊണ്ട് ചടങ്ങുകൾ അവസാനിപ്പിയ്ക്കും സാമൂഹിക അകലവും കോവിട് നിയന്ത്രണവും പാലിച്ചു കൊണ്ടായിരിക്കും പരിപാടി

Related Stories

Anweshanam അന്വേഷണം
www.anweshanam.com