ഇന്ധന ഉപഭോഗം: സെപ്റ്റംബറില്‍ 4.4 ശതമാനം ഇടിവ്

കഴിഞ്ഞമാസം 15.47 മില്യണ്‍ ടണ്‍ ഇന്ധനമാണ് ഉപയോഗിച്ചത്.
ഇന്ധന ഉപഭോഗം:  സെപ്റ്റംബറില്‍ 4.4 ശതമാനം ഇടിവ്

സെപ്റ്റംബറിലെ ഇന്ധന ഉപഭോഗത്തില്‍ 4.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 15.47 മില്യണ്‍ ടണ്‍ ഇന്ധനമാണ് ഉപയോഗിച്ചത്. എണ്ണമന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

ഗതാഗതത്തിനും ജലസേചനത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഡീസലിന്റെ ആവശ്യകത ആറുശതമാനം കുറഞ്ഞ് 5.49 മില്യണ്‍ ടണ്‍ ആയി. അതേസമയം, പെട്രോളിന്റെ ഉപഭോഗം 3.3ശതമാനം ഉയര്‍ന്ന് 2.45 മില്യണ്‍ ടണ്‍ ആയി. എന്നാല്‍ പാചക വാതക വില്പനയില്‍ 4.8ശതമാനം വര്‍ധനവുണ്ടായി. റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന ബിറ്റുമിന്റെ ഉപയോഗത്തിലും 38.3ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com