വിലക്കുറവില്‍ വാങ്ങാവുന്ന 5 സ്മാര്‍ട്‌ഫോണുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയ്ല്‍
business

വിലക്കുറവില്‍ വാങ്ങാവുന്ന 5 സ്മാര്‍ട്‌ഫോണുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയ്ല്‍

ലോക്ഡൗണില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള അവസരം നോക്കിയിരുന്നവര്‍ക്ക് മികച്ച ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് നല്‍കുന്നത്.

Ruhasina J R

ലോക്ഡൗണില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള അവസരം നോക്കിയിരുന്നവര്‍ക്ക് മികച്ച ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് നല്‍കുന്നത്. എപ്പോഴും ഫ്‌ളിപ്കാര്‍ട്ട് സീസണ് സെയിലില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള വിഭാഗം ഡിവൈസുകളാണ് ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍. ഫ്‌ളിപ്പ്കാര്‍ട്ട് നടത്തുന്ന അഞ്ച് ദിവസത്തെ ബിഗ് സേവിംഗ് ഡെയ്സ് സെയ്ല്‍ നാളെ അവസാനിക്കും. ഇതാ ഏറെ ആവശ്യക്കാരുള്ള വിലക്കുറവില്‍ വാങ്ങാന്‍ കഴിയുന്ന അഞ്ച് സ്മാര്‍ട്ട് ഫോണുകളാണ് ചുവടെ.

വിവോ സെഡ് 1 എക്സ് (Vivo Z1x)

വിവോ സെഡ് 1 എക്സിന് 15,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനിലൂടെ ഈ ഡിവൈസ് ഇപ്പോള്‍ സ്വന്തമാക്കാം. പഴയ ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 13,950 രൂപ വരെ കിഴിവും ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പെയ്സിന്റെയും വിലയാണിത്.

ഓപ്പോ എ9 2020 (OPPO A9 2020)

ഓപ്പോ എ9 2020 സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പെയ്സും ഉള്ള വേരിയന്റിന് ഇപ്പോള്‍ 13,990 രൂപയാണ് വില. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്നവര്‍ക്ക് 10% കിഴിവും ലഭിക്കും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 13,950 രൂപ വരെ എക്‌സ്‌ചേഞ്ചിലൂടെ ഡിസ്‌കൌണ്ടും നേടാം.

റിയല്‍മി എക്‌സ് (Realme X)

റിയല്‍മി എക്സിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പെയ്സും ഉള്ള വേരിയന്റിന് 15,999 രൂപയാണ് വില. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ്, എക്‌സ്‌ചേഞ്ച് ഡിസ്‌കൌണ്ട് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഉണ്ട് ഫ്‌ലിപ്പ്കാര്‍ട്ട് സെയിലിലൂടെ നല്‍കുന്നുണ്ട്.

റിയല്‍മി 6 (Realme 6)

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റിയല്‍മി 6 സ്മാര്‍ട്ട്‌ഫോണിന് 13,999 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ട് ഓഫറിലൂടെ ഈ ഡിവൈസ് നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനിലൂടെ സ്വന്തമാക്കാം. പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ അധിക എക്‌സ്‌ചേഞ്ച് ഡിസ്‌കൌണ്ടും ലഭിക്കും.

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1 (Asus Zenfone Max Pro M1)

ഫ്‌ളിപ്പ്കാര്‍ട്ട് സെയിലിലൂടെ മികച്ച വിലകിഴിവില്‍ സ്വന്തമാക്കാവുന്ന ബജറ്റ് സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് അസൂസ് സെന്‍ഫോണ്‍ മാക്സ് പ്രോM1. വില 8,999 രൂപ മുതല്‍ ആരംഭിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായി നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷന്‍ ലഭ്യമാണ്. ഇതിനൊപ്പം എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും.

Anweshanam
www.anweshanam.com