ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ 29 മുതല്‍

ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഈ ഓഫറുകള്‍ നേരത്തേ ലഭിക്കും
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ 29 മുതല്‍

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ ഈ മാസം 29 മുതല്‍ നവംബര്‍ നാല് വരെ.

ബിഗ് ബില്യന്‍ ഡെയ്‌സിനെ പോലെ വിവിധ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവോടെ മഹാമേളയായിരിക്കും ബിഗ് ദീപാവലി സെയിലും. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഈ ഓഫറുകള്‍ നേരത്തേ ലഭിക്കും. ബേങ്ക് ഓഫറുകള്‍, ചെലവില്ലാത്ത ഇ എം ഐ, ഡിസ്‌കൗണ്ട് തുടങ്ങിയവയുമുണ്ടാകും.

ഈ മാസം 29ന് അര്‍ധരാത്രി മുതല്‍ പ്ലസ് അംഗങ്ങള്‍ക്ക് ബിഗ് ദീപാവലി സെയിലും ലഭിക്കും. ആക്‌സിസിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിന് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സെര്‍വില്‍ അധിക ചെലവില്ലാത്ത ഇ എം ഐയും ലഭ്യമാണ്.

Related Stories

Anweshanam
www.anweshanam.com