ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം; ഫിക്കി
business

ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം; ഫിക്കി

കേരളത്തില്‍ ടൂറിസം മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഫിക്കി സംസ്ഥാനസര്‍ക്കാരിന് നിവേദനം നല്‍കി.

News Desk

News Desk

കൊച്ചി: കേരളത്തില്‍ ടൂറിസം മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംസ്ഥാനസര്‍ക്കാരിന് നിവേദനം നല്‍കി.

കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ കേരളത്തിലെ ടൂറിസം മേഖല സ്തംഭനാവസ്ഥയിലാണ്. മറ്റ് പല മേഖലകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും ടൂറിസം മേഖലയ്ക്ക് ഇതുവരെ ഇളവുകളൊന്നും നല്‍കിയിട്ടില്ല. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ടൂറിസം മേഖലക്ക് സംസ്ഥാന സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചത് ഈ മേഖലക്ക് വലിയ ആശ്വാസമായിരുന്നു. ടൂറിസം സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ മേഖലയില്‍ അണ്‍ലോക്കിംഗ് നടപടികള്‍ ഉണ്ടാകേണ്ടത് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനത്തിനും കേരള ടൂറിസത്തിന്റെ അതിജീവനത്തിനും അതിപ്രധാനമാണ്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന എല്ലാ മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോകോളുകളും പാലിച്ച് ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ മേഖലയിലെ സംരംഭകര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ടൂറിസം കമ്മിറ്റി കണ്‍വീനര്‍ യൂ സി റിയാസ് ടൂറിസം മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Anweshanam
www.anweshanam.com