ഇന്ധനത്തിന് സെസ്; വില കൂടില്ല

പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ധനത്തിന് സെസ്; വില കൂടില്ല

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ധനത്തിന് ഫാം സെസ് ഏര്‍പ്പെടുത്തി ധനമന്ത്രാലയം. എന്നാല്‍ വില കൂടില്ല. പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് പെട്രോളിന് 2.50 രൂപയും, ഡീസലിന് നാല് രൂപയും ഈടാക്കും. പെട്രോളിനും ഡീസലിനും പുറമെ ഇരുമ്പ്, സ്റ്റീല്‍, നൈലോണ്‍ തുണി, കോപ്പര്‍ വസ്തുക്കള്‍, ഇന്‍ഷുറന്‍സ്, ഇലക്ട്രിസിറ്റി, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവയ്ക്ക് വില കൂടും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com