
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനത്തിലേക്ക് താഴുമെന്ന് ധനകാര്യമന്ത്രാലയം. കോവിഡ് ബാധമൂലമുണ്ടായ പ്രതിസന്ധിയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന് തിരിച്ചടിയായത്. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 6.4 ശതമാനം ഇടിവുണ്ടായതായും ധനമന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 4.9 ശതമാനമായിരിക്കുമെന്നും, ഇത് ലോക സാമ്പത്തിക ഔട്ട്ലുക്ക് പ്രവചനത്തേക്കാളും 1.9 ശതമാനം കുറവാണെന്നും അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്) നേരത്തെ വ്യക്തമാക്കിയതാണ്. ചരിത്രത്തിലാദ്യമായാണ് ആഗോള സാമ്പത്തിക ലോകം ഇത്തരമൊരു തളര്‍ച്ച നേരിടുന്നത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2019-20 വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് 4.2 ശതമാനമായിരുന്നു. സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ അനിശ്ചിതത്വമാണ് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ രാജ്യത്തിന്റെ വരുമാനം ഇടിയാന്‍ കാരണമായത്. 1961ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കാവും ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുകയെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.