സാമ്പത്തിക വളര്‍ച്ച: ആദ്യപാദം തിരിച്ചടി, രണ്ടാംപാദം വളര്‍ച്ചാസൂചന

കോവിഡ് -19 വ്യാപനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വന്‍ തിരിച്ചടിയാകുമെന്ന് പ്രവചനങ്ങള്‍ ശരിവയ്ക്കപ്പെടുകയാണ്.
സാമ്പത്തിക വളര്‍ച്ച: ആദ്യപാദം തിരിച്ചടി, രണ്ടാംപാദം വളര്‍ച്ചാസൂചന

ന്യൂഡെല്‍ഹി: കോവിഡ് -19 വ്യാപനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വന്‍ തിരിച്ചടിയാകുമെന്ന് പ്രവചനങ്ങള്‍ ശരിവയ്ക്കപ്പെടുകയാണ്. അതേ സമയം വളര്‍ച്ചയുടെ സൂചനകളും നല്‍കുന്നുവെന്ന് ഒരു കണ്‍സള്‍ട്ടണ്‍സി സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച ഏറ്റവും മോശമായിരിക്കുമെന്ന് പ്രമുഖ കണ്‍സള്‍ട്ടണ്‍സി സ്ഥാപനമായ ഇ.വൈ ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പകര്‍ച്ചവ്യാധിയുടെ ആദ്യ രണ്ട് മാസത്തിനുശേഷമുളള. രണ്ടാം പാദത്തില്‍ രചനാത്മക സൂചകങ്ങള്‍ പ്രകടമാകുമെന്നും ഇവൈ ഇക്കോണമി വാച്ചിന്റെ ഏറ്റവും പുതിയ പതിപ്പ് പറയുന്നു.

മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ഡാറ്റ സെപ്തംബര്‍ ഒന്നിന് പുറത്തിറക്കുന്നതിന് മുന്നോടിയായാണ് പുതിയ പതിപ്പിറക്കിയത്. പര്‍ച്ചേസിങ്ങ് മാനേജര്‍മാരുടെ സൂചിക (പിഎംഐ), വ്യാവസായിക ഉല്പാദന സൂചിക (ഐഐപി), യാത്രാ വാഹനങ്ങളുടെ വില്പന, വൈദ്യുതി ഉപഭോഗം, വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ വര്‍ദ്ധന തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ശുഭാപ്തിവിശ്വാസം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com