ഡെലിവറി ജീവനക്കാര്‍ക്ക് കോവിഡ് ആരോഗ്യ ഇന്‍ഷുറന്‍സുമായി ഇ - കൊമേഴ്‌സ് കമ്പനികള്‍

ഫ്ലിപ്‌കാര്‍ട്, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ആമസോണ്‍ എന്നീ കമ്ബനികളുടേതാണ് തീരുമാനം
ഡെലിവറി ജീവനക്കാര്‍ക്ക് കോവിഡ് ആരോഗ്യ ഇന്‍ഷുറന്‍സുമായി ഇ - കൊമേഴ്‌സ് കമ്പനികള്‍

മുംബൈ: ഡെലിവറി വിഭാഗം ജീവനക്കാര്‍ക്ക് കോവിഡ് ആരോഗ്യ ഇന്‍ഷുറന്‍സുമായി ഇ കൊമേഴ്സ് കമ്ബനികള്‍. ഫ്ലിപ്‌കാര്‍ട്, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ആമസോണ്‍ എന്നീ കമ്ബനികളുടേതാണ് തീരുമാനം.

ഡെലിവറി ജീവനക്കാര്‍, പ്രാദേശിക കച്ചവടക്കാര്‍, വിതരണ ശൃംഖലയിലെ അനുബന്ധ കമ്ബനികള്‍ എന്നിവര്‍ക്കാണ് ആരോഗ്യ സുരക്ഷയും വേതന സംരക്ഷണവും ഉറപ്പാക്കുന്നത്.

50000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് ജീവനക്കാര്‍ക്കായി കമ്ബനികള്‍ ഏറ്റെടുത്തിരിക്കുന്നത്.

പേ റോളില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2500 രൂപയാണ് പ്രീമിയം തുക.

ഫ്‌ളിപ്കാര്‍ട്ട് 1.2 ലക്ഷം പേര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിരിക്കുന്നത്. ആമസോണിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ 14 ദിവസം ശമ്ബളത്തോടെ അവധി ലഭിക്കും.

Related Stories

Anweshanam
www.anweshanam.com