ആഭ്യന്തര വിപണയില്‍ ഡീസല്‍ വില്‍പനയില്‍ ഇടിവ്

എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ വില്‍പനയില്‍ വര്‍ധനവുണ്ടായിരുന്നു.
ആഭ്യന്തര വിപണയില്‍ ഡീസല്‍ വില്‍പനയില്‍ ഇടിവ്

ബോംബെ: ആഭ്യന്തര വിപണയില്‍ ഡീസല്‍ വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബര്‍ ആദ്യ പകുതിയില്‍ 5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ വില്‍പനയില്‍ വര്‍ധനവുണ്ടായിരുന്നു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ തോത് നിര്‍ണയിക്കുന്നതില്‍ പ്രധാനിയാണ് ഡീഡല്‍. ഇന്ത്യയിലെ റിഫൈന്‍ഡ് ഇന്ധന വില്‍പനയുടെ 40 ശതമാനത്തോളം വരുന്നതാണ് ഡീസല്‍ വില്‍പന. നവംബര്‍ മാസത്തിലെ ആദ്യത്തെ 15 ദിവസങ്ങള്‍ക്കുളളില്‍ വില്‍പന 5 ശതമാനം ഇടിഞ്ഞ് 2.86 മില്യണ്‍ ടണ്‍ ആയിരിക്കുകയാണ്. അതേസമയം ഗ്യാസോലിന്‍ വില്‍പനയില്‍ നേരിയ വര്‍ധനവുണ്ട്. വില്‍പന 1.03 മില്യണ്‍ ടണ്ണായി ഉയര്‍ന്നു.

Related Stories

Anweshanam
www.anweshanam.com