ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്
ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി
Anand

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2021 ജ​നു​വ​രി 10 വ​രെ​യാ​ണ് നീ​ട്ടി​യ​ത്. ഡി​സം​ബ​ര്‍ 31 ആ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. കമ്പനികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതിയും ഫെബ്രുവരി 15ലേക്ക് നീട്ടി.

ഐ​ടി​ആ​ര്‍-1, ഐ​ടി​ആ​ര്‍-4 എ​ന്നീ ഫോ​മു​ക​ളി​ല്‍ റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വ്. വി​വി​ധ് സേ ​വി​ശ്വാ​സ് സ്കീം ​പ്ര​കാ​രം നി​കു​തി ത​ര്‍​ക്ക​ങ്ങ​ള്‍ തീ​ര്‍​പ്പാ​ക്കാ​നു​ള്ള കാ​ലാ​വ​ധി 2021 ജ​നു​വ​രി 31 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 28വരെയാണ് ജിഎസ്ടി റിട്ടേണ്‍സ് നീട്ടിയത്.

കോവിഡ് പ്രതിസന്ധി മൂലം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രണ്ടാമത്തെ തവണയാണ് തീയതി നീട്ടുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com