ഇന്ത്യക്ക് 75 കോടി ഡോളര്‍ ധനസഹായവുമായി ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്
business

ഇന്ത്യക്ക് 75 കോടി ഡോളര്‍ ധനസഹായവുമായി ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്

കൊവിഡ് പ്രതിരോധത്തിനായി 75 കോടി ഡോളറാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്

Sreehari

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് പിന്തുണുമായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. 75 കോടി ഡോളറാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണിത്.

50 കോടി ഡോളറിന്റെ സാമ്ബത്തിക സഹായം മെയ് 8 ന് ലോക ബാങ്ക് പ്രഖ്യാപിച്ചിരുന്നു. 125 കോടി ഡോളറിന്റെ മൊത്തം സഹായം ഇതുവരെ ലോകബാങ്ക് നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് എഐഡിബി പ്രത്യേക സഹായം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

2016-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ 306 കോടി ഡോളറിന്റെ സഹായമാണ് എഐഡിബി ഇതുവരെ ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളത്.

Anweshanam
www.anweshanam.com