മാളവിക ഹെഗ്ഡെ കഫേ കോഫി ഡേ സിഇഒ ആയി ചുമതലയേറ്റു

മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്ഡേ
മാളവിക ഹെഗ്ഡെ കഫേ കോഫി ഡേ സിഇഒ ആയി ചുമതലയേറ്റു

കഫേ കോഫി ഡേ സ്ഥാപകൻ വിജി സിദ്ധാർത്ഥ മരണപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ പുതിയ നിയോഗം ഏറ്റെടുത്ത് ഭാര്യ മാളവിക ഹെഗ്ഡേ. തിങ്കളാഴ്ച്ചയാണ് മാളവിക സ്ഥാപനത്തിന്റെ സിഇഒ ആയി ചുമതലയേറ്റത്.

കഴിഞ്ഞ വർഷം ജുലൈയിലാണ് കഫേ കോഫി ഡേ സ്ഥാപകനായ വിജി സിദ്ധാർത്ഥയെ ദൂരൂഹ സാഹചര്യത്തിൽ കാണാതാകുന്നതും പിന്നീട് മൃതദേഹം നേത്രാവതി നദിക്ക് സമീപത്തു നിന്നും കണ്ടെത്തുന്നതും.

മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്ഡേ. സിദ്ധാർത്ഥയുടെ മരണശേഷം കോഫി ഡേ എന്റർപ്രൈസസ് സ്വതന്ത്ര ബോർഡ് അംഗം എസ് വി രംഗനാഥിനെ ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി തിരഞ്ഞെടുത്തിരുന്നു. സിദ്ധാർത്ഥയ്ക്കും മാളവികയ്ക്കും രണ്ട് ആൺമക്കളാണുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com