ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു.
ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: വ്യക്തിഗത നികുതിദായകർക്ക് 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു. -എ .എൻ െഎ റിപ്പോർട്ട്

അക്കൗണ്ടുകൾ ഓഡിറ്റുചെയ്യേണ്ട നികുതിദായകർക്ക്, ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി 2021 ജനുവരി 31 വരെയും നീട്ടിയിട്ടുണ്ട്. 2019-20 വർഷത്തെ ആദായ നികുതി റിട്ടേൺ സമർപിക്കുന്നതിനുള്ള കാലാവധി ഈ വർഷം മേയിൽ ജൂലൈ 31ൽ നിന്ന് നവംബർ 30ലേക്ക് സർക്കാർ നീട്ടി നൽകിയിരുന്നു.

ആദായനികുതി റിട്ടേണുകൾ നൽകുന്നതിന് നികുതിദായകർക്ക് കൂടുതൽ സമയം നൽകുന്നതിന് 2020 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പത്രക്കുറിപ്പിൽ പറഞ്ഞു.

ആദായ നികുതി നിയമം പ്രകാരം ജൂലൈ 31 വരെയായിരുന്നു ഇതിനുള്ള സമയപരിധിയെന്നും പിന്നീട് നീട്ടി നൽകിയിരുന്ന തീയതിയാണ് ഇപ്പോൾ ഡിസംബർ 31 വരെ ഒരു മാസത്തേക്ക് കൂടി നീട്ടിനൽകിയതെന്നും സിബിഡിടി ഓർമിപ്പിച്ചു.

സ്വന്തം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർ ആദായ നികുതി റിട്ടേൺ നൽകേണ്ട അവസാന തീയതി 2021 ജനുവരി 31 വരെ നീട്ടിയെന്നും പ്രസ്താവനയിൽ പറയുന്നു. ആദായ നികുതി നിയമം പ്രകാരം 2020 ഒക്ടോബർ 31 ആയിരുന്നു ഇതിനുള്ള അവസാന തീയതി പ്രഖ്യാപിച്ചിരുന്നത്.

Related Stories

Anweshanam
www.anweshanam.com