എസ്ബിഐ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയ

2022 മെയ് 31 വരെയാണ് നിയമനം. എസ്ബിഐയുടെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ.
എസ്ബിഐ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയ

ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. 2022 മെയ് 31 വരെയാണ് നിയമനം. എസ്ബിഐയുടെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ. മെയ് മാസത്തില്‍ ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയാണ് ഭാട്ടിയയുടെ പേര് നിര്‍ദ്ദേശിച്ചത്.

മാര്‍ച്ച് 31 ന് വിരമിച്ച പികെ ഗുപ്തയുടെ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ബാങ്കിന്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ. ബാങ്കിന്റെ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ ആരംഭിച്ചിട്ടുണ്ട്. നിലവിലെ മാനേജിങ് ഡയറക്ടര്‍മാരുടെ ബയോ ഡാറ്റകള്‍ പരിശോധിക്കും. 2020 ഒക്ടോബര്‍ മാസത്തില്‍ നിലവിലെ ചെയര്‍മാന്‍ രജനീഷ് കുമാറിന്റെ കാലാവധി അവസാനിക്കും.

അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് നിലവില്‍ ബാങ്കിന്റെ മൂന്ന് മാനേജിങ് ഡയറക്ടര്‍മാര്‍. സാമ്പത്തിക സേവന വകുപ്പിന്റെ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകരിക്കുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com