പായ്ക്ക് ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണം; എഐഎഫ്പിഎ
business

പായ്ക്ക് ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണം; എഐഎഫ്പിഎ

ഇതു സംബന്ധിച്ച് ധനമന്ത്രിക്കും ഭക്ഷ്യ സംസ്‌കാരണ വ്യവസായ മന്ത്രാലയത്തിനും കത്ത് നല്‍കി.

News Desk

News Desk

മുംബൈ: ഓഗസ്റ്റ് 27 ലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി രാജ്യത്തെ പാക്കേജ് ഭക്ഷ്യ സാധന നിര്‍മാതാക്കളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ ഫുഡ് പ്രോസസേഴ്‌സ് അസോസിയേഷന്‍ (എഐഎഫ്പിഎ).

അച്ചാറുകള്‍, റെഡി ടു ഈറ്റ് ഭക്ഷ്യ വസ്തുക്കള്‍, ചിപ്പ്‌സ്, ഇന്‍സ്റ്റന്‍ഡ് മീല്‍സ്, സ്‌നാക്‌സ് എന്നിവയുടെ നികുതി നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് വ്യവസായ കൂട്ടായ്മയുടെ ആവശ്യം. ഇതു സംബന്ധിച്ച് ധനമന്ത്രിക്കും ഭക്ഷ്യ സംസ്‌കാരണ വ്യവസായ മന്ത്രാലയത്തിനും എഐഎഫ്പിഎ കത്തെഴുതി.

ഹാൽഡിറാംസ്, പ്രതാപ് സ്നാക്സ്, ഐടിസി, മൊണ്ടെലസ് ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, പെപ്സികോ, ബിക്കാനേർവാല, എംടിആർ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന എഐഎഫ്പിഎ ബ്രാൻഡുചെയ്യാത്ത ഭക്ഷ്യവസ്തുക്കൾക്ക് തുല്യമായി പാക്കേജുചെയ്ത ഭക്ഷ്യ വസ്തുക്കൾക്കും ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ പാക്കേജുചെയ്തതും ബ്രാൻഡ് ചെയ്തതുമായ ഭക്ഷ്യ വിപണിയുടെ വിപുലീകരികരണത്തിന് ഇത് സഹായിക്കുമെന്ന് കൂട്ടായ്മ വ്യക്തമാക്കി.

Anweshanam
www.anweshanam.com