വിആര്‍എസ് പദ്ധതിയ്ക്ക് തുടക്കമിട്ട് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍
business

വിആര്‍എസ് പദ്ധതിയ്ക്ക് തുടക്കമിട്ട് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍

സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ (ബിപിസിഎല്‍) ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതി നടപ്പാക്കുന്നു

By News Desk

Published on :

സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ (ബിപിസിഎല്‍) ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് ലഭിക്കുക. ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍ എല്ലാ ജീവനക്കാരും അസംതൃപ്തരാണെന്നാണ് സംഘടനകള്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ വിആര്‍എസിന് അപേക്ഷിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 11,894 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 60 ശതമാനം പേരും വിആര്‍എസിന് യോഗ്യരാണെന്ന് ബിപിസിഎല്‍ കരുതുന്നു.

വിആര്‍എസിന് താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 13 നകം അപേക്ഷ നല്‍കണം. സെപ്റ്റംബര്‍ 30ഓടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേക്കു കടക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രകടനം എന്നിവ വിലയിരുത്തിയാകും അന്തിമതീരുമാനമെടുക്കുക.

Anweshanam
www.anweshanam.com