ടുവാനോ 660; ഔദ്യോഗിക വീഡിയോ പങ്കുവെച്ച് അപ്രീലിയ

ടുവാനോ 660; ഔദ്യോഗിക വീഡിയോ പങ്കുവെച്ച് അപ്രീലിയ

പുതിയ ടുവാനോ 660 മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളിനെ പരിചയപെടുത്തികൊണ്ടുള്ള ഔദ്യോഗിക വീഡിയോ അപ്രീലിയ പങ്കുവെച്ചു.ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മോഡലിനെ കമ്പനി വെളിപ്പെടുത്തിയിരുന്നു. ബൈക്കിന്റെ മൊത്തത്തിലുള്ള രൂപത്തെയും സ്‌റ്റൈലിംഗിനെയും കുറിച്ച് ഒരു ആശയം നല്‍കുന്നതിനാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. RS 660 സൂപ്പര്‍സ്പോര്‍ട്ടിന്റെ അതേ സാങ്കേതിക വിദ്യകളും സവിശേഷതകളും ബൈക്ക് മുന്നോട്ട് കൊണ്ടുപോകുന്നു.

RS 660-ന്റെ അതേ ആധുനിക ഇലക്ട്രോണിക്‌സ് സ്യൂട്ടും അതേ എഞ്ചിനും പായ്ക്ക് ചെയ്യാനും സാധ്യതയുണ്ട്. ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് ടുവാനോ മോഡലുകളെപ്പോലെ ചേസിസും റണ്ണിംഗ് ഗിയറും അതില്‍ നിന്ന് ഉരുത്തിരിഞ്ഞ സ്പോര്‍ട്സ് ബൈക്കിനടുത്തായിരിക്കും. ഇലക്ട്രോണിക്സിന്റെ സവിശേഷതയിലും ടുവാനോ 660, RS പതിപ്പില്‍ നിന്നുള്ള മുഴുവന്‍ പാക്കേജും ഉള്‍ക്കൊള്ളുന്നു.ടുവാനോ 660 ന് 9,700 GBP ഏകദേശം 9.82 ലക്ഷം രൂപ വില വരും എന്നാണ് പ്രതീക്ഷ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com