വില കുറഞ്ഞ ട്രയംഫ് വാഹനം വേണോ ?ടൈഗർ 850 ഉണ്ടല്ലോ

11.95 ലക്ഷം ആണ് ട്രയംഫ് ടൈഗർ 850 സ്പോർട്ടിന്റെ വില. ടൈഗർ 900-ലെ 888 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിൻ തന്നെയാണ് ടൈഗർ 850 സ്പോർട്ടിലും.
വില കുറഞ്ഞ ട്രയംഫ് വാഹനം വേണോ ?ടൈഗർ 850 ഉണ്ടല്ലോ

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യൻ വിപണിയിലെ പ്രീമിയം അഡ്വഞ്ചർ ബൈക്ക് സെഗ്മെന്റിലേക്ക് ടൈഗർ 900-നെ കഴിഞ്ഞ വർഷം ജൂണിലാണ് അവതരിപ്പിച്ചത്.

ജിടി, റാലി, റാലി പ്രോ എന്നിങ്ങനെ 3 പതിപ്പിൽ വില്പനക്കെത്തിയിരിക്കുന്ന ടൈഗർ 900-ന് 13.70 ലക്ഷം മുതൽ 15.50 ലക്ഷം വരെയാണ് വില. അതെ സമയം വിലക്കുറവുള്ള വണ്ടി തേടുന്നവർക്കായി ടൈഗർ 850 സ്പോർട്ട് പുതുതായി വിപണിയിലെത്തി.

11.95 ലക്ഷം ആണ് ട്രയംഫ് ടൈഗർ 850 സ്പോർട്ടിന്റെ വില. ടൈഗർ 900-ലെ 888 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിൻ തന്നെയാണ് ടൈഗർ 850 സ്പോർട്ടിലും.

പക്ഷെ റ്റ്യൂണിങ്ങിൽ വ്യത്യാസമുണ്ട്. ടൈഗർ 900-ൽ ഈ എൻജിൻ 95 എച്ച്പി പവറും, 87 എൻ‌എം ടോർക്കും നിർമിക്കുമ്പോൾ ടൈഗർ 850 സ്പോർട്ടിൽ 85 എച്ച്പി പവറും, 82 എൻ‌എം ടോർക്കും ആണ് ഔട്ട്പുട്ട്. സ്ലിപ് ആൻഡ് ക്ലച്ച് അസിസ്റ്റുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

മുൻവശത്ത് ബ്രെംബോ സ്റ്റൈലമ ഡിസ്ക് ബ്രേക്കുകളാണ്. അഞ്ച് ഇഞ്ച് ഫുൾ കളർ ഡിസ്‌പ്ലേ, രണ്ട് റൈഡിംഗ് മോഡുകൾ (റോഡ്, റെയിൻ), സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഫുൾ-എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയാണ് പുത്തൻ ബൈക്കിലെ മറ്റുള്ള ആകർഷണങ്ങൾ. ട്രയംഫ് ടൈഗർ 900 ജിടിയെക്കാൾ 2 കിലോഗ്രാം കുറവാണ് ട്രയംഫ് ടൈഗർ 850 സ്പോർട്ടിന് (192 കിലോഗ്രാം).

ഗ്രാഫൈയ്റ്റ്/ ഡയാബ്ലോ റെഡ്, ഗ്രാഫൈയ്റ്റ്/ കാസ്പിയൻ ബ്ലൂ എന്നിങ്ങനെ രണ്ട നിറങ്ങളിൽ വിപണിയിലെത്തിയിരിക്കുന്ന ട്രയംഫ് ടൈഗർ 850 സ്പോർട്ടിന് ബിഎംഡബ്ള്യു എഫ്750 ജിഎസ്, ഡ്യൂക്കാട്ടി മൾട്ടിസ്ട്രാഡ 950 എന്നിവയാണ് എതിരാളികൾ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com