സ്വിഫ്റ്റ് വേൾഡ് ചാമ്പ്യനെ അവതരിപ്പിച്ച് സുസുക്കി

സ്വിഫ്റ്റ് വേൾഡ് ചാമ്പ്യനെ അവതരിപ്പിച്ച്  സുസുക്കി

സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡ് മോഡലിന്റെ ലിമിറ്റഡ് എഡിഷനുമായി സുസുക്കി. ലോക ചാമ്പ്യൻഷിപ്പിന്റെ പ്രീമിയർ ക്ലാസ്സിൽ സുസുക്കി നേടിയ ഏഴാമത്തെ ലോക കിരീടം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. 2020 മോട്ടോജിപി ചാമ്പ്യൻ ജോവാൻ മിറാണ് സുസുക്കിക് ഈ നേട്ടം ലഭ്യമാക്കിയത്.

മോഡലിന് 18.44 ലക്ഷം രൂപ ആണ് വില. സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷന്റെ ഏഴ് യൂണിറ്റുകൾ മാത്രമാണ് കമ്പനി അവതരിപ്പിച്ചത്. പുതിയ മോഡൽ ഒരു എക്സ്ക്ലൂസീവ് കളർ സ്കീമിൽ ലഭ്യമാണ്. ഔദ്യോഗിക എക്സ്റ്റാർ ടീം GSX-RR -ന്റെ വാർഷിക ലിവറിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നൽകിയിരിക്കുന്നത്.

സുസുക്കി സ്വിഫ്റ്റ് സ്‌പോർട്ട് ഹൈബ്രിഡിന് ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകളും സ്‌പോർടി ഡിഫ്യൂസർ പ്ലേറ്റും 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളുമാണുള്ളത്. ആകർഷകമായ ഫ്ലൂറസെന്റ് യെല്ലോ നിറം ഡാഷ്‌ബോർഡിലും ആംറെസ്റ്റിലും നൽകിയിരിക്കുന്നു. സുസുക്കിയുടെ ഏറ്റവും പുതിയ മോട്ടോജിപി ചാമ്പ്യൻ - ഡാഷ്‌ബോർഡിൽ അലങ്കരിച്ച ജോവാൻ മിറിന്റെ ഒപ്പ് ലഭിക്കുന്നു എന്നതാണ് കാറിനെ ആകർഷകമാക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com