സ്‌കോഡ കുഷാഖിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു

സ്‌കോഡ  കുഷാഖിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു

സ്‌കോഡയുടെ കോംപാക്ട് എസ് യുവി കുഷാഖിന്റെ ഡിസൈൻ സ്കെച്ച് കമ്പനി പുറത്തുവിട്ടു. ഔദ്യോഗിക വെബ്‌സൈറ്റിൽ ആണ് ഡിസൈൻ സ്കെച്ച് പുറത്തുവിട്ടത്. മുന്നിലെയും പിന്നിലെയും ഡിസൈനുകൾ വ്യക്തമാകുന്ന സ്കെച്ച് ആണിത്. മാർച്ച് 18 ന് കുഷാഖ് വിപണിയിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 2020 ഡൽഹി ഓട്ടോ എക്സ്പോയിലും ഫോക്സ്‌വാഗൺ ഗ്രൂപ്പ് നൈറ്റിലും സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ കൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്‌യുവിയാണ് കുഷാഖ്. 2021 ജനുവരിയിലാണ് സ്കോഡ പുതിയ എസ്‌യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്.

രണ്ട് ഭാഗങ്ങളായി സ്പ്ലിറ്റ് ചെയ്‍തിട്ടുള്ള ഹെഡ്‌ലാമ്പ്, സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സ്‌കെച്ചില്‍ വ്യക്തമാകുന്നത്. സ്കോഡ കുഷാഖ് രണ്ട് ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളുമായാണ് വിപണിയിലെത്തുക.110 എച്ച്പി പവർ നിർമ്മിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും വിലക്കുറവുള്ള മോഡലുകളിലെ കരുത്ത്. സ്കോഡ റാപിഡിലുള്ള അതെ എൻജിനാണിത്. ഈ എൻജിൻ മാന്വൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭ്യമാവും.

ആഡംബരം നിറഞ്ഞ ഇന്റീരിയറാണ് ഈ വാഹനത്തില്‍. ഓറഞ്ച് നിറമാണ് അകത്തളത്തെ നിറം. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിന് ആഡംബര ഭാവം നൽകുന്നു. പത്ത് ലക്ഷം രൂപയിലായിരിക്കും വാഹനത്തിന്‍റെ വില ആരംഭിക്കുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com