റെനോയുടെ ഏറ്റവും പുതിയ ബി-എസ്‌യുവി റെനോ കൈഗര്‍ (KIGER) ഇന്ത്യയിലേക്ക്

റെനോയുടെ ഏറ്റവും പുതിയ ബി-എസ്‌യുവി 
റെനോ കൈഗര്‍ (KIGER) ഇന്ത്യയിലേക്ക്

കൈഗര്‍ ഷോ കാറിന്റെ (ഗകഏഋഞ ടഒഛണ ഇഅഞ) ആഗോള അവതരണം: ഈ പ്രദര്‍ശന കാറിനെ അടിസ്ഥാനമാക്കിയാണ് റെനോ കൈഗര്‍ (KIGER) നിര്‍മിച്ചിരിക്കുന്നത്, കൈഗറിന്റെ രൂപകല്‍പ്പനയുടെ 80 ശതമാനവും ഇതിന്റെ മാതൃകയിലാണ്

* ഇന്ത്യയില്‍ ആദ്യം: ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ആഗോള ഉല്‍പ്പന്നം, തുടര്‍ന്ന് മറ്റ് വിപണികളിലേക്കും

* വേറിട്ട രൂപകല്‍പ്പന: സ്‌പോര്‍ട്ടിയും കരുത്തുറ്റതും, ആധുനികവും. കൈഗര്‍ ഷോ കാറിനെ (ഗകഏഋഞ ടഒഛണ ഇഅഞ) പോലെ എസ്‌യുവി വിഭാഗത്തിലെ നിലവിലെ ഏതു രൂപകല്‍പ്പനയേക്കാളും മുകളില്‍ നില്‍ക്കുന്നു കൈഗര്‍ (KIGER)

* കാര്യക്ഷമമായ സിഎംഎഫ്എ+ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സ്മാര്‍ട്ട് എസ്‌യുവി: സിഎംഎഫ്എ+ പ്ലാറ്റ്‌ഫോമിലേക്ക് ഏറ്റവും പുതിയ സാങ്കിക സവിശേഷതകള്‍ കൊണ്ടുവരുന്നു കൈഗര്‍ (ഗകഏഋഞ), ആവശ്യത്തിന് സ്‌പേസും കാബിനും കാര്‍ഗോ ഇടവുമായി ട്രൈബറിന്റെ വിജയത്തിന് അടിത്തറയായതും ഈ പ്ലാറ്റ്‌ഫോമാണ്.

* പുതിയ ആഗോള എഞ്ചിനില്‍ ആവേശകരമായ കരുത്തുറ്റ ഡ്രൈവ്: ഏറ്റവും പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് റെനോ കൈഗറിന്റെ വരവ്, മികച്ച പ്രകടനവും ഇന്ധന ക്ഷമതയും നല്‍കുന്നു

* റെനോയില്‍ നിന്നും മറ്റൊരു ഗെയിം ചേഞ്ചര്‍: ഇന്ത്യയില്‍ റെനോ അവതരിപ്പിച്ചിട്ടുള്ള വിപ്ലവകരമായ ഉല്‍പ്പന്ന ശ്രേണിയിലെ ഏറ്റവും പുതിയ അവതാരമാണ് റെനോ കൈഗര്‍. ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍, എന്നിവയെ പോലെ തന്നെ കൈഗറും ഈ വിഭാഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും


ന്യൂഡല്‍ഹി: ശക്തമായ ഉല്‍പ്പന്ന തന്ത്രങ്ങളുടെയും നൂതനമായ പുതിയ ഉല്‍പ്പന്നങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഭാഗമായി റെനോ ഇന്ത്യ ഏറ്റവും പുതിയ ഗെയിം ചേഞ്ചറായ റോനോ കൈഗര്‍ (ഞലിമൗഹ േഗകഴലൃ) അവതരിപ്പികൊണ്ട് ഇന്ത്യയിലെ ഉല്‍പ്പന്ന ശ്രേണി വിപുലമാക്കുന്നു. ട്രൈബറിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇതും നിര്‍മിച്ചിരിക്കുന്നത്. റെനോ ഗ്രൂപ്പിന്റെ ആഗോള അവതരണം കൂടിയാകും ഇത്. റെനോ കൈഗറിലൂടെ റെനോയുടെ പുതിയ ആഗോള എഞ്ചിനും അവതരിപ്പിക്കുകയാണ്. റെനോ കൈഗറില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതിന്റെ ആദ്യ സൂചനകള്‍ പങ്കിടാന്‍ റെനോ കൈഗര്‍ ഷോ കാറിന്റെ ആഗോള അനാവരണവും നടത്തി. ഈ പ്രദര്‍ശന കാറിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്‌യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നതും വികസിപ്പിച്ചിരിക്കുന്നതും. ഫ്രാന്‍സിലെയും റെനോ ഇന്ത്യയുടെയും കോര്‍പറേറ്റ് ടീമുകളുടെ സംയുക്ത രൂപകല്‍പ്പനയാണ് റെനോ കൈഗര്‍ ഷോ കാര്‍. എല്ലാ റെനോ കാറുകളെയും പോലെ തന്നെ റെനോ കൈഗര്‍ ഷോ കാറിനും വേറിട്ട, ആകര്‍ഷകമായ രൂപകല്‍പ്പനയാണ്. അത് അര്‍ബന്‍ ആധുനികതയും ഔട്ട്‌ഡോര്‍ സാധ്യതയും പ്രകടിപ്പിക്കുന്നു. കൈഗര്‍ ഷോ കാറിന്റെ ബോഡിയുടെ നിറം നോക്കുന്ന വശങ്ങളെയും വെളിച്ചത്തെയും ആശ്രയിച്ച് മായികമായി മാറുന്ന നീലയും പര്‍പ്പിള്‍ നിറങ്ങളും പ്രകടിപ്പിക്കും. കാര്യക്ഷമവും ഒതുങ്ങിയതുമായ കൈഗര്‍ ഷോ കാറിനു കായിക പ്രചോദനവും ശ്രദ്ധേയവും ഫലപ്രദവുമായ രണ്ട് തലങ്ങളിലെ ലൈറ്റിങും നല്‍കുന്നു.
നൂതനമായ സ്റ്റൈലുകൊണ്ടു തന്നെ റെനോ കൈഗര്‍ വേറിട്ടു നില്‍ക്കും. കൈഗര്‍ ഷോ കാറിന്റെ അനാവരണത്തോടെ അത് തെളിഞ്ഞിട്ടുമുണ്ട്. കൈഗര്‍ ഷോ കാറിലാണ് റെനോ കൈഗര്‍ നിര്‍മിച്ചിരിക്കുന്നത്. രൂപകല്‍പ്പനയുടെ 80 ശതമാനവും സ്വീകരിച്ചിട്ടുമുണ്ട്. ഈ വിഭാഗത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സവിശേഷതകളുമായിട്ടാണ് റെനോ കൈഗര്‍ വരുന്നത്. റെനോ കൈഗറിനോടൊപ്പം പുതിയ ടര്‍ബോ എഞ്ചിനും റെനോ അവതരിപ്പിക്കുന്നു. ഇത് ആവേശകരമായ ഡ്രൈവും മികച്ച പ്രകടനവും കാര്യക്ഷമമായ എഞ്ചിന്‍ ഒപ്ഷനുകളും നല്‍കുന്നു.
റെനോ ഗ്രൂപ്പില്‍ നിന്നുള്ള ആവേശകരവും ആകര്‍ഷകവും സ്മാര്‍ട്ടുമായ പുതിയ ബി-എസ്‌യുവിയാണ് റെനോ കൈഗറെന്നും റെനോ കൈഗറിന്റെ ആഗോള അവതരണം ഇന്ത്യയില്‍ നടത്തുന്നതില്‍ ആഹ്‌ളാദമുണ്ടെന്നും അതിനു ശേഷമായിരിക്കും മറ്റ് വിപണികളിലേക്ക് അവതരിപ്പിക്കുകയെന്നും ക്വിഡിനും ട്രൈബറിനും ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ആഗോള കാറാണ് റെനോ കൈഗറെന്നും ഇന്ത്യന്‍ വിപണിയിലെ തന്ത്രപരമായ നയത്തിന് അനുസൃതമായി റെനോ കൈഗറും നവീകരണത്തിന്റെ മികച്ച ഉദാഹരണമായിരിക്കുമെന്നും വ്യവസായത്തിലെ വില്‍പ്പനയുടെ 50 ശതമാനവും നടക്കുന്ന ബി-വിഭാഗത്തിലായിരിക്കും ഇതിന്റെ അവതരണമെന്നും അതുവഴി രാജ്യത്തെ സാന്നിദ്ധ്യം വളരുമെന്നും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ റെനോ വില്‍പ്പന 6,50,000 കടന്ന് ഇന്ത്യയില്‍ നാഴികക്കല്ലു കുറിച്ചെന്നും റെനോ കൈഗറിലൂടെ ഈ മുന്നേറ്റം തുടരുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും റെനോ ഇന്ത്യ കണ്‍ട്രി സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമിലപല്ലെ പറഞ്ഞു.
ഇന്ത്യന്‍ രൂപകല്‍പ്പനയുടെയും എഞ്ചിനീയറിങിന്റെയും ഉല്‍പ്പാദന സാധ്യതകളുടെയും മികവ് പ്രകടിപ്പിക്കുന്നതായിരിക്കും റെനോ കൈഗര്‍. 'മേക്ക് ഇന്‍ ഇന്ത്യ' ദൗത്യത്തോടുള്ള റെനോയുടെ ശക്തമായ പ്രതിജ്ഞാബദ്ധതയും ഹൈലൈറ്റ് ചെയ്യുന്നു. നൂതനമായ ഉല്‍പ്പന്ന ശ്രേണിയുമായി റെനോ ഗ്രൂപ്പ് ഇന്ത്യയില്‍ എന്നും വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ റെനോ കൈഗര്‍ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും.
ആഗോള വിജയവും റോഡിലെ സാന്നിദ്ധ്യവുമായി ഡസ്റ്റര്‍ ഐതിഹാസിക എസ്‌യുവിയായി തുടരുന്നു. ക്വിഡ് എസ്‌യുവി ലുക്കുമായി ഹാച്ച് വിഭാഗത്തിന് പുതിയ മാനങ്ങള്‍ നല്‍കി. ഈ വിഭാഗത്തിലെ പല പുതുമകളും ക്വിഡിലുണ്ടായിരുന്നു. ട്രൈബറിലൂടെ റെനോ ഒരുപാട് സ്ഥല സൗകര്യമുള്ള, അള്‍ട്രാ-മോഡുലാര്‍, താങ്ങാവുന്ന വിലയിലുള്ള ഉല്‍പ്പന്നം വിജയകരമായി അവതരിപ്പിക്കുകയായിരുന്നു. ആകര്‍ഷകമായ സ്റ്റൈലും സ്മാര്‍ട്ട്, മോഡേണ്‍ ഫീച്ചറുകളുമായി റെനോ കൈഗര്‍ വഴിത്തിരിവാകുന്ന മറ്റൊരു ഉല്‍പ്പനമായിരിക്കും. ആവേശകരമായ ഡ്രൈവ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും വിപണിയിലെ മാറുന്ന ട്രെന്‍ഡും മുന്നില്‍ കണ്ട് ഫ്രാന്‍സിലെയും റെനോ ഇന്ത്യയുടെയും ടീമുകള്‍ സംയുക്തമായി വികസിപ്പിച്ചതാണ് കൈഗര്‍ ഷോ കാര്‍. ഒരേപോലത്തെ ഉല്‍പ്പന്നങ്ങളില്‍ നിന്നും റെനോ ഗ്രൂപ്പിനെ കൈഗര്‍ ഷോ കാര്‍ വ്യത്യസ്തമാക്കുന്നു. ബി സെഗ്‌മെന്റ് അന്വേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉപേക്ഷിക്കാന്‍ പറ്റാത്തതെല്ലാം ഉള്‍പ്പെട്ട പാക്കേജിലാണ് രൂപകല്‍പ്പന.
കാര്യക്ഷമവും ഒതുങ്ങിയതുമായ കൈഗര്‍ ഷോ കാറിന് സ്‌പോര്‍ട്ടി പ്രചോദനങ്ങളുണ്ട്. ഇരട്ട സെന്‍ട്രല്‍ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഡബിള്‍ എക്‌സ്ട്രാക്റ്റര്‍, ഹെക്‌സാഗണല്‍ ഘടന തുടങ്ങിയ ഘടകങ്ങളെല്ലാമുണ്ട്. അതേസമയം, പ്രദര്‍ശന കാറിന്റേതായ ഡിസൈന്‍ ഘടകങ്ങളുമുണ്ട്. 19 ഇഞ്ച് വീലുകള്‍, വളരെയധികം പൊഴികളുള്ള ടയറുകള്‍, റൂഫ് റെയിലുകള്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, 210എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയ സവിശേഷതകളുമുണ്ട്.
ശ്രദ്ധേയവും ഫലപ്രദവുമായ ഫ്രണ്ട് എന്‍ഡ് രണ്ടു തലങ്ങളിലുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും നിയോണ്‍ ഇന്‍ഡിക്കേറ്റര്‍ ലൈറ്റും പ്രദര്‍ശിപ്പിക്കുന്നു. പിന്നില്‍ ഇംഗ്ലീഷ് അക്ഷരം സി ഷെയ്പിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ കാറിനെ എടുത്തുകാണിക്കും.
ബി സെഗ്‌മെന്റില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകളുടെ ഉള്ളടക്കങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിയതിന്റെ ഫലമാണ് കൈഗര്‍ ഷോ കാര്‍. ഈ പ്രദര്‍ശന കാര്‍ റെനോ കൈഗറിന് വിശദമായ ഔട്ട്‌ലൈന്‍ നല്‍കി. ബി-ഹാച്ച്ബാക്ക്, ബി-എസ്‌യുവി അന്വേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൈഗര്‍ പുതിയ അവസരം നല്‍കും. ഇന്ത്യയിലെയും ആഗോള തലത്തിലെയും ആഭ്യന്തര വിപണിക്ക് അപ്‌ഗ്രേഡാകും ഈ കാര്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com