ഉത്സവ കാലത്ത് വൻ നേട്ടം സ്വന്തമാക്കി റിനോൾട്ട്

നിലവിൽ കിഗർ എന്ന ബ്രാൻഡിന്റെ ആദ്യത്തെ സബ് കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി
ഉത്സവ കാലത്ത്  വൻ നേട്ടം സ്വന്തമാക്കി റിനോൾട്ട്ദീപാവലി,ധന്തേരാസ് എന്നീ രണ്ടു ദിവസങ്ങളിൽ റിനോൾട്ട് ബ്രാൻഡിന് വൻ നേട്ടം.ഈ ദിവസങ്ങളിൽ മാത്രം 3000 കാറുകളുടെ വിതരണം പൂർത്തികരിച്ചു എന്നും ഡിമാൻഡിലെ വൻ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും കമ്പനി അവകാശപ്പെട്ടു.

പ്രത്യേക ആനുകൂല്യ ഉത്സവ പദ്ധതികളായ ക്യാഷ് ബെനിഫിറ്റുകൾ, എക്സ്ചേഞ്ച് ബോണസ്, പ്രത്യേക പലിശ നിരക്ക് എന്നിവയാണ് നവംബറിലെ ഓഫറിൽ ഉപഭോക്താക്കൾക്ക് കമ്പനി ലഭ്യമാക്കിയിരുന്നു.പ്രത്യേകിച്ചും നവരാത്രിയുടെയും ദസറയുടെയും ഒമ്ബത് ദിവസങ്ങളിൽ കമ്പനി 5000 കാറുകൾ ഇന്ത്യയിൽ ഡെലിവറി ചെയ്തുവെന്ന വസ്തുത പരിഗണിക്കുമ്ബോൾ 60 ശതമാനത്തിലധികം വിൽപ്പന വളർച്ചയും റെനോയ്ക്ക് കൈവരിക്കാനായിട്ടുണ്ട് . നിലവിൽ 3.2 ശതമാനം വിപണി വിഹിതം റെനോ ഇന്ത്യയ്ക്കുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 0.7 ശതമാനം വളർച്ചയാണ്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ കൊവിഡ്-19 ന് ശേഷമുള്ള കാലഘട്ടത്തിൽ ഈ ഫ്രഞ്ച് കമ്ബനി ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ഗണ്യമായി വളർത്തിയെടുത്തു.

കഴിഞ്ഞ വർഷം ഇതേസമയം റെനോയുടെ വിപണി വിഹിതം 2.5 ശതമാനമായിരുന്നു. വാസ്തവത്തിൽ 2020 ഒക്ടോബറിൽ കമ്ബനി 11,005 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചു. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണെന്നതും ശ്രദ്ധേയമാണ്.


ഡിമാൻഡിനുപുറമെ ഈ മാസം കമ്ബനി വാഗ്ദാനം ചെയ്യുന്ന ദീപാവലി ഡീലുകളാണ് ഉത്സവ വിൽപ്പനയ്ക്ക് കരുത്തേകുന്ന മറ്റൊരു ഘടകം. ക്വിഡ്, ഡസ്റ്റർ, ട്രൈബർ എന്നിവയുൾപ്പെടെ മോഡലുകൾക്ക് റെനോ ഒരു ലക്ഷം ഡോളർ വരെ വലിയ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.

എൻട്രി ലെവൽ കുഞ്ഞൻ ഹാച്ച്‌ബാക്കായ ക്വിഡിനും സബ് കോംപാക്‌ട് എംപിവി ട്രൈബറിനുമുള്ള ശക്തമായ ഡിമാൻഡാണ് റെനോയെ മികച്ച വിൽപ്പന കണക്കുകളിലേക്ക് നയിക്കുന്നത്. ഇവ രണ്ടും പ്രതിമാസം ശരാശരി 5000 യൂണിറ്റിലധികമാണ് നിരത്തിലെത്തിക്കുന്നത്.നിലവിൽ കിഗർ എന്ന ബ്രാൻഡിന്റെ ആദ്യത്തെ സബ് കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അതും ട്രൈബറിന്റെ അതേ CMF-A + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com