റെനോയുടെ കിഗെർ ഈ മാസം 15നു ലോഞ്ച് ചെയ്യും

ക്വിഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവതരിപ്പിച്ച രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, റെനോയുടെ സ്വന്തം വിങ് ഗ്രിൽ, സി ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവയാണ് റെനോ കിഗെറിന്റെ ആകർഷണങ്ങൾ.
റെനോയുടെ കിഗെർ  ഈ മാസം 15നു ലോഞ്ച് ചെയ്യും

സബ്കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിലേക്ക് റെനോയുടെ കിഗെർ എത്തുകയാണ്. ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര എക്‌സ്യുവി300, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, ടൊയോട്ട അർബൻ ക്രൂയ്സർ, നിസ്സാൻ മാഗ്‌നൈറ്റ് എന്നിങ്ങനെ ഒട്ടനവധി വമ്പന്മാരോട് മത്സരിക്കാൻ എത്തുന്ന റെനോ കിഗെറിന്റെ ലോഞ്ച് ഈ മാസം 15-നാണ് .

ക്വിഡ്, ഡസ്റ്റർ തുടങ്ങിയ റെനോ വാഹനങ്ങൾ നേടിയ വമ്പിച്ച വിജയം ആവർത്തിക്കാൻ ഒരുങ്ങുന്ന കിഗെറിൻ്റെ പൂർണ്ണതോതിലുള്ള നിർമ്മാണം ചെന്നൈയിൽ പ്ലാന്റിൽ അതിനിടെ മുന്നേറുന്നുണ്ട് എന്ന് റെനോ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ക്വിഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവതരിപ്പിച്ച രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, റെനോയുടെ സ്വന്തം വിങ് ഗ്രിൽ, സി ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവയാണ് എക്‌സ്സ്റ്റീരിയറിൽ റെനോ കിഗെറിന്റെ ആകർഷണങ്ങൾ.

ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ, ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറിലെ ആകർഷണങ്ങൾ.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4-സ്പീക്കറും 4-ട്വീറ്ററുമായ അർക്കാമിസ് ഓഡിയോ സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ശ്രദ്ധേയമായ ഫീച്ചറുകൾ.

72 പിഎസ് പവറും 96 എൻഎം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ് റെനോ കിഗെറിന്റെ വിലക്കുറവുള്ള വേരിയന്റുകളെ ചലിപ്പിക്കുക. അതെ സമയം 100 എച്ച്പി പവറും 160 എൻഎം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാവും ഉയർന്ന വേരിയന്റുകൾക്ക്. മാന്വൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ റെനോ കിഗെർ വില്പനക്കെത്തും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com