നിഞ്ച 250 ഇന്തോനേഷ്യൻ വിപണിയിലും

നിഞ്ച 250 ഇന്തോനേഷ്യൻ വിപണിയിലും

കാവസാക്കി 2020 ഡിസംബറിലാണ് 2021 നിഞ്ച 250 നെ ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ മോഡലിനെ ഇന്തോനേഷ്യന്‍ വിപണിയിലും ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാൻ ഇരുചക്ര വാഹനനിര്മാതാക്കളായ കാവസാക്കി കമ്പനി. ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ കവസാക്കി നിഞ്ച 250യ്ക്ക് ഏകദേശം 3.32 ലക്ഷം രൂപയാണ് വില വരുന്നത്. 248 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ നിഞ്ചയുടെ ഹൃദയം.

ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ഡിസൈന്‍, ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകള്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സാഡില്‍ എന്നിവയും ഉള്‍പ്പെടുന്നു. മോട്ടോര്‍ സൈക്കിളിലെ സ്പ്ലിറ്റ്-സ്‌റ്റൈല്‍ സാഡില്‍ എന്നിവ ഉള്‍പ്പെടുന്നു.

മോട്ടോര്‍ സൈക്കിളിലെ സസ്പെന്‍ഷന്‍ സജ്ജീകരണത്തിൽ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന റിയര്‍ മോണോ ഷോക്കും നിഞ്ച 250 യിൽ വരുന്നു. സുരക്ഷയ്ക്കായി എബിഎസും കമ്പനി വാഹന പ്രേമികൾക്കായി ഉള്പെടുത്തിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com