ഒറ്റചാര്‍ജില്‍ 700 കിലോമീറ്റര്‍; ഇ ക്യു എസ് ഇലക്ട്രിക് സെഡാനെ പരിചയപ്പെടുത്തി മെര്‍സിഡീസ്

ഒറ്റചാര്‍ജില്‍ 700 കിലോമീറ്റര്‍; ഇ ക്യു എസ് ഇലക്ട്രിക് സെഡാനെ പരിചയപ്പെടുത്തി മെര്‍സിഡീസ്

പ്രീമിയം ഇലക്ട്രിക്ക് സെഡാനായ EQC -നെ വിപണിക്ക് പരിചയപ്പെടുത്തി ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. അധികം വൈകാതെ തന്നെ EQC എന്നൊരു ഇലക്ട്രിക് എസ്‌യുവിയെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കും.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ EQS എന്നൊരു വാഹനത്തെയും ബ്രാന്‍ഡ് പരിചയപ്പെടുത്തുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റചാര്‍ജില്‍ വാഹനം 435 മൈല്‍ വരെ (700 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്.

ടെസ്‌ല മോഡല്‍ S ലോംഗ് റേഞ്ച് പ്ലസ് പതിപ്പിനെക്കാള്‍ അധികമാണെന്നും കമ്പനി അവകാശപ്പെടുന്നു. ടെസ്‌ലയുടെ ഈ പതിപ്പില്‍ 400 മൈല്‍ (645 കിലോമീറ്റര്‍) മാത്രമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഴ്സിഡസ് EQS ബാറ്ററി പായ്ക്ക് സംബന്ധിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 100 kWh ആയിരിക്കുമെന്നാണ് ഉറവിടങ്ങള്‍ അവകാശപ്പെടുന്നത്. ടെസ്‌ല മോഡല്‍ S ലോംഗ് റേഞ്ച് പ്ലസിന്റെ ബാറ്ററിയും ഇതേ മോഡലാണ്. ബാറ്ററി രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് പവര്‍ നല്‍കും.

പ്രതീക്ഷിക്കുന്നത് 469 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും. ഈ വര്‍ഷത്തിന്റെ അവസാനമോ, 2021-ന്റെ തുടക്കത്തിലോ ഈ പതിപ്പിന്റെ അവതരണം ഉണ്ടാകും. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മെര്‍സിഡീസ് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, കൊവിഡ്-19 മൂലം അവതരണം മാറ്റിവെച്ചിരുന്ന EQC ഇലക്ട്രിക് എസ് യുവി അധികം വൈകാതെ വിപണിയില്‍ എത്തും. 80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മെര്‍സിഡീസ് ബെന്‍സ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഈ മോട്ടോര്‍ 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും.

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. നേരത്തെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി EQ എന്നൊരു ബ്രാന്‍ഡും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com