പുത്തൻ മഹീന്ദ്ര ഥാറിന്റെ 4 ഡോർ പതിപ്പും അണിയറയിൽ

ഇന്ത്യൻ വിപണിയിൽ പുത്തൻ മഹീന്ദ്ര ഥാറിന് ശക്തരായ എതിരാളികൾ ഒന്നുമില്ല എന്നത് വിൽപ്പനയിൽ കൂടുതൽ മുന്നേറാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞേക്കും.
പുത്തൻ മഹീന്ദ്ര ഥാറിന്റെ 4 ഡോർ പതിപ്പും അണിയറയിൽ

മിനുക്കിയ രൂപത്തിലും പുത്തൻ ഭാവത്തിലും ആഘോഷമായി 2020 മഹീന്ദ്ര ഥാർ വിപണിയിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. അകത്തും പുറത്തും നിരവധി മാറ്റങ്ങൾ അവതരിപ്പിച്ച് എല്ലാത്തരം വാഹന പ്രേമികളെയും ഞെട്ടിക്കാനും ഥാറിനായി എന്നതാണ് സത്യം. പുത്തൻ മഹീന്ദ്ര ഥാറിന്റെ 4-ഡോർ പതിപ്പും അണിയറയിൽ ഒരുങ്ങിയേക്കും.

ഔദ്യോഗികമായ വില പ്രഖ്യാപനത്തിനാണ് വാഹന ലോകം ഇപ്പോൾ കാത്തിരിക്കുന്നത്. എന്നിരുന്നാലും 10 ലക്ഷത്തിന് താഴെ ആരംഭിച്ച് 16 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് അഭ്യൂഹങ്ങൾ. ശരിക്കും പറഞ്ഞാൽ മുൻ മോഡലിനെ അപേക്ഷിച്ച് വിലയിടുകയാണെങ്കിൽ 16 ലക്ഷത്തിന് മുകളിൽ പോയാലും ആശ്ചര്യപ്പെടേണ്ടതില്ല.

നിലവിൽ രണ്ടാംതലമുറ മഹീന്ദ്ര ഥാർ ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകളുള്ളത് മിനിമം ലഗേജുകൾ വഹിക്കുന്ന നാല് യാത്രക്കാർക്ക് മികച്ച തെരഞ്ഞെടുപ്പ് തന്നെയാണ്. എന്നിരുന്നാലും ഓഫ്‌റോഡറിന്റെ 4-ഡോർ പതിപ്പും അണിയറയിൽ മഹീന്ദ്ര ഒരുക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

എന്നാൽ ഉടൻ ഒന്നും 4-ഡോർ മഹീന്ദ്ര ഥാറിനെ വിപണിയിലേക്ക് പ്രതീക്ഷിക്കേണ്ട. നിലവിലെ 2-ഡോർ ഓഫ്‌റോഡർ AX, LX എന്നിങ്ങനെ രണ്ട് ഫോർമാറ്റുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തേത് യഥാർഥ ഓഫ്-റോഡ് മോഡൽ തന്നെയാണ്. അതേസമയം LX അധിക സവിശേഷതകളും സുഖപ്രദമായ യാത്രയും വാഗ്ദാനം ചെയ്യുന്നു.

റെഡ് റേഞ്ച്, മിസ്റ്റിക് കോപ്പർ, ഗാലക്‌സി ഗ്രേ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാമറൈൻ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് എസ്‌യുവി നിരത്തിലെത്തുന്നത്. സംയോജിത ഹാർഡ്‌ടോപ്പ്, സോഫ്റ്റ് ടോപ്പ്, കൺവേർട്ടിബിൾ എന്നീ രൂപത്തിലെത്തിയതോടെ 2020 മോഡലിനെ എല്ലാവരും മനസിലേറ്റിക്കഴിഞ്ഞു.

ഇന്ത്യൻ വിപണിയിൽ പുത്തൻ മഹീന്ദ്ര ഥാറിന് ശക്തരായ എതിരാളികൾ ഒന്നുമില്ല എന്നത് വിൽപ്പനയിൽ കൂടുതൽ മുന്നേറാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞേക്കും. എന്നാൽ ഫോഴ്സ്‌ ഗൂർഖ ബിഎസ്-VI, മാരുതി നിരയിൽ എത്തിയേക്കാവുന്ന ജിംനി തുടങ്ങിയ എസ്‌യുവികൾ കളത്തിൽ എത്തിയാലും ഥാറിന്റെ ജനപ്രീതി കുറയാൻ പോകുന്നില്ല.

പുതുക്കിയ 2020 ഥാർ 2.0 ലിറ്റർ T-GDi എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ M-ഹോക്ക് ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞടുക്കാം. പെട്രോൾ യൂണിറ്റ് 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 130 bhp പവറിൽ 300 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവി അതിന്റെ ഓഫ്-റോഡ് ശേഷിയും ഐതിഹാസിക ഡിസൈൻ ശൈലിയിലും ഒട്ടുംതന്നെ വിട്ടുവീഴ്ച ചെയ്തിട്ടില്ല.

അതോടൊപ്പം വിവിധ സുരക്ഷ, സഹായ സംവിധാനങ്ങൾക്കൊപ്പം എൽഇഡി ലൈറ്റിംഗ്, അലോയ് വീലുകൾ, വലിപ്പത്തിലുള്ള ടച്ച്സ്ക്രീൻ, എംഐഡിയുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവ 2020 ഥാർ എസ്‌യുവിയിൽ മഹീന്ദ്ര പരിചയപ്പെടുത്തിയിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com