ഡിഫെൻഡർ എസ്‌യുവിയുടെ ഹാർഡ് ടോപ്പ് പതിപ്പുമായി ലാൻഡ് റോവർ എത്തുന്നു

പുതിയ ഡിഫെൻഡറുടെ കാർഗോ ഏരിയയുടെ പ്രവർത്തനവും ഉപയോഗക്ഷമതയും വർധിപ്പിക്കാനാണ് ഇതിലൂടെ ബ്രാൻഡ് ശ്രമിക്കുന്നതെന്ന് ലാൻഡ് റോവർ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ മൈക്കൽ വാൻ ഡെർ സാൻഡെ പറഞ്ഞു.
ഡിഫെൻഡർ എസ്‌യുവിയുടെ ഹാർഡ് ടോപ്പ് പതിപ്പുമായി ലാൻഡ് റോവർ എത്തുന്നു

വാണിജ്യ ഉപയോഗത്തിനായി 4×4 സീരീസിലേക്ക് തിരിച്ചെത്തുന്ന ഡിഫെൻഡർ എസ്‌യുവിയുടെ ഹാർഡ് ടോപ്പ് മോഡലിനെ ഈ വർഷാവസാനം അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ലാൻഡ് റോവർ.

നൂതന കണക്റ്റിവിറ്റി അധിഷ്ഠിത സവിശേഷതകളുമായി എത്തുന്ന ആഢംബര എസ്‌യുവി എല്ലാ ഭൂപ്രദേശ ശേഷികളെയും സംയോജിപ്പിച്ച് പ്രായോഗികത, സുഖം, സൗകര്യം എന്നിവയെല്ലാം ഉൾപ്പെടുത്തിഉടമകൾക്ക് സവിശേഷമായ അനുഭവമായിരിക്കും ലാൻഡ് റോവർ ഒരുക്കുക.

1950-ൽ ഒരു അധിക സംരക്ഷണ പാളിയായാണ് ഹാർഡ് ടോപ്പിന്റെ അവതരിപ്പിച്ചത്. ഡെമൗണ്ടബിൾ ഹാർഡ് ടോപ്പുകൾ പഴയ ലാൻഡ് റോവർ ശ്രേണി സുരക്ഷിതമാകാൻ സഹായിച്ചു. ഒറിജിനൽ മെറ്റൽ മേൽക്കൂരയും ഉറപ്പുള്ള രൂപഘടനയും ഉപയോഗിച്ച് ഈ പാരമ്പര്യം തുടരാൻ ഡിഫെൻഡർ ഹാർഡ് ടോപ്പ് സഹായിക്കുമെന്നാണ് ബ്രാൻഡിന്റെ വിശ്വാസം.

കഴിഞ്ഞ വർഷം അവസാനം ആഗോള അരങ്ങേറ്റം മുതൽ ഉപഭോക്താക്കളിൽ വളരെയധികം ശ്രദ്ധ നേടിയ ഡിഫെൻഡർ 90, 110 എന്നിവയിൽ ഇത് വാഗ്ദാനം ചെയ്യും. ഹാർഡ് ടോപ്പ് വേരിയന്റുകൾ ശ്രേണി കൂടുതൽ വിപുലീകരിക്കും. ലാൻഡ് റോവർ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് വികസിപ്പിച്ചെടുത്ത ഡിഫെൻഡർ ഹാർഡ് ടോപ്പ്, D7x പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ഓഫ്-റോഡറാണ്.

കാഠിന്യമേറിയ അലുമിനിയത്തിലാണ് ഈ പ്ലാറ്റ്ഫോം തയാറാക്കിയിരിക്കുന്നത്. ബോഡി-ഓൺ-ഫ്രെയിം ഘടനകളേക്കാൾ മൂന്നിരട്ടി കടുപ്പമുള്ളതാണ് ഇത്. 2021 ലാൻഡ് റോവർ ഡിഫെൻഡർ ഹാർഡ് ടോപ്പും അതിന്റെ ശരീരഘടനയും അടുത്ത തലമുറ EVA 2.0 അതായത് ഇലക്ട്രിക്കൽ വെഹിക്കിൾ ആർക്കിടെക്ചർ മറ്റ് മോഡലുകളുമായി പങ്കിടുന്നു.

പുതിയ ഡിഫെൻഡറുടെ കാർഗോ ഏരിയയുടെ പ്രവർത്തനവും ഉപയോഗക്ഷമതയും വർധിപ്പിക്കാനാണ് ഇതിലൂടെ ബ്രാൻഡ് ശ്രമിക്കുന്നതെന്ന് ലാൻഡ് റോവർ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ മൈക്കൽ വാൻ ഡെർ സാൻഡെ പറഞ്ഞു. 90, 110 പതിപ്പുകളിൽ ഇൻഡിപ്പെൻഡന്റ് കോയിൽ-സ്പ്രിംഗ് സസ്പെൻഷനും ഇലക്ട്രോണിക് എയർ സസ്പെൻഷനും 291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടായിരിക്കും.

ലോകോത്തര നിലവാരമുള്ള വാഹനം എന്ന് പറഞ്ഞാൽ പേലോഡും ടവിംഗ് ശേഷിയും 3,500 കിലോഗ്രാം ആണ്. ക്സിബിൾ ക്യാബിനിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ സീറ്റുകളില്ല. എന്നാൽ മൂന്ന് പേർക്ക് ഇരിക്കാവുന്ന മുൻ നിര ജമ്പ് സീറ്റാണ് വാഹനത്തിൽ ഇടംപിടിക്കുന്നത്.

അഡ്വാൻസ്ഡ് ടൌ അസിസ്റ്റ് സിസ്റ്റം, പരമാവധി 900 മില്ലിമീറ്റർ വേഡിംഗ് ഡെപ്ത്, സ്മാർട്ട്‌ഫോൺ സംയോജനത്തോടുകൂടിയ പിവി പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒടിആർ അപ്‌ഡേറ്റുകൾ പ്രാപ്‌തമാക്കുന്ന ഡ്യുവൽ ഇ-സിം സാങ്കേതികവിദ്യ, ത്രീഡി സറൗണ്ട് ക്യാമറ സിസ്റ്റം നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ റിമോട്ട് സ്മാർട്ട്‌ഫോൺ അപ്ലിക്കേഷൻ പോലുള്ള ഫീച്ചറുകളും വാഹനത്തിൽ പ്രതീക്ഷിക്കാം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com