യൂറോപ്യൻ വിപണിയിലും ചുവടുവെക്കാൻ ഒരുങ്ങി കിയ സോറന്റോ

ഈ വർഷം മാർച്ചിൽ നാലാംതലമുറയിലേക്ക് കടന്ന മോഡലിനെ ഉടൻ തന്നെ യൂറോപ്യൻ വിപണിയിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.
യൂറോപ്യൻ വിപണിയിലും ചുവടുവെക്കാൻ ഒരുങ്ങി കിയ സോറന്റോ

അന്താരാഷ്ട്ര വിപണിയിലെ കിയ മോട്ടോർസിന്റെ മുൻനിര മോഡലുകളിൽ ഒന്നാണ് സോറന്റോ എസ്‌യുവി. ഈ വർഷം മാർച്ചിൽ നാലാംതലമുറയിലേക്ക് കടന്ന മോഡലിനെ ഉടൻ തന്നെ യൂറോപ്യൻ വിപണിയിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.

വിശാലമായ എഞ്ചിൻ ശ്രേണി, ശക്തമായ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, ഏറ്റവും പുതിയ ഡ്രൈവർ സഹായ സുരക്ഷാ സാങ്കേതികവിദ്യകൾ, കണക്റ്റിവിറ്റി സൗകര്യം തുടങ്ങീ നിരവധി സവിശേഷതകളാണ് പുതിയ സോറന്റോ വാഗ്ദാനം ചെയ്യുന്നത്.

ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പുതിയ മിഡ് റേഞ്ച് എസ്‌യുവി പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ മോഡൽ കൂടിയാണ് സോറന്റോ എന്നത് ശ്രദ്ധേയമാണ്. ഇത് ഇലക്ട്രിക് എഞ്ചിനുകൾ സംയോജിപ്പിക്കാൻ പര്യാപ്തമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഏഷ്യൻ വിപണികളിൽ 2021 കിയ സോറെന്റോ ഡീസൽ അല്ലെങ്കിൽ ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിച്ചാണ് ലഭ്യമാകുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റും പിന്നീടുള്ള തീയതിയിൽ സോറന്റോയുടെ ഭാഗമാകും. 910 ലിറ്റർ വരെയുള്ള സെഗ്‌മെന്റിലെ ഏറ്റവും വലിയ ലഗേജ് കമ്പാർട്ടുമെന്റും ഏഴ് സീറ്ററിലെ ആകർഷണമാണ്.

നാപ്പ ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോസ് ഓഡിയോ, HUD, UVO കണക്റ്റിനൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവ സോറന്റോ എസ്‌യുവിയുടെ അകത്തളത്തെ പ്രിയങ്കരമാക്കുന്നു.

നാലാംതലമുറ സോറന്റോയ്ക്ക് 1.6 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കുന്നു. ഇത് ലി-അയൺ പോളിമർ ബാറ്ററി പായ്ക്കും 44.2 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ച് 227 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പെട്രോൾ യൂണിറ്റിന് പുറമെ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ സോറന്റോയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഇത് 199 bhp പവറിൽ 440 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഡ്യുവൽ വെറ്റ് ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ പതിപ്പിലെ പ്രത്യേകത.

തെരഞ്ഞെടുത്ത വിപണികളിൽ 2.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് 227 bhp കരുത്തും 421 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, റിമോട്ട് സ്മാർട്ട് പാർക്കിംഗ് അസിസ്റ്റ്, ഉപരിതല സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത പ്രതികരണങ്ങളുള്ള പുതിയ ടെറൈൻ മോഡ്, കൂട്ടിയിടി ഒഴിവാക്കൽ സഹായം, സറൗണ്ട് വ്യൂ മോണിറ്റർ, അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം തുടങ്ങിയവ കിയ സോറന്റോയുടെ ഫീച്ചർ പട്ടികയിൽ ഉൾപ്പെടുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com