പുത്തന്‍ എസ്‍യുവിയുമായി ജീപ്പ്

പുത്തന്‍ എസ്‍യുവിയുമായി ജീപ്പ്

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയിലെ പ്രീമിയം എസ്.യുവി ശ്രേണിയില്‍ പുതിയ മോഡൽ എത്തിക്കാനുള്ള തയാറെടുപ്പിൽ എന്ന് റിപ്പോര്‍ട്ട്. എച്ച്6 എന്ന കോഡ് നാമത്തില്‍ ഒരു ഏഴ് സീറ്റ് എസ്.യു.വിയുടെ നിര്‍മാണം ആരംഭിച്ചതായും ഈ വാഹനം ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യന്‍ വിപണിയിലായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2022-ഓടെ നിരത്തുകളില്‍ ഇത് എത്തിയേക്കും എന്നുമാണ് റിപ്പോർട്ട്.

ജീപ്പിന്‍റെ മറ്റൊരു എസ്.യു.വി. മോഡലായ റാംഗ്ലര്‍ തദ്ദേശീയമായി നിര്‍മിക്കുമെന്ന് ജീപ്പ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം ജീപ്പിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് ജീപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ, ഈ എഴ് സീറ്റര്‍ എസ്.യു.വിയുടെ ലെഫ്റ്റ് ഹാന്‍ഡ് പതിപ്പ് എച്ച്1 എന്ന പേരിൽ എത്തുമെന്നാണ് സൂചന.ജീപ്പ് ഇന്ത്യൻ നിരത്തിൽ എത്തിച്ച കോംപസ് എസ്.യു.വിയെ അടിസ്ഥാനമാക്കിയായിരിക്കും എച്ച്6 എസ്.യു.വിയും നിർമ്മിക്കുക.

ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്റെ പുതിയ പതിപ്പിനെ അടുത്തിടെയാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com