പുതിയ യുവനിരയുടെ മുന്നേറ്റവുമായി ഐഡമിസ്തു ഹോണ്ട ഇന്ത്യാ ടാലെന്റ് കപ്പ്

പുതിയ യുവനിരയുടെ മുന്നേറ്റവുമായി ഐഡമിസ്തു ഹോണ്ട ഇന്ത്യാ ടാലെന്റ് കപ്പ്

കൊച്ചി: ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റൈസിങ് ചാമ്പ്യന്‍ഷിപ്പും ഐഡമിസ്തു ഹോണ്ട ഇന്ത്യ കപ്പും പുതിയ യുവനിരയുടെ പ്രകടനങ്ങളിലൂടെ ആവേശകരമായി. ഹോണ്ടയുടെ 24 യുവ റൈഡര്‍മാരാണ് പിഴവുകളൊന്നുമില്ലാത്ത പരിശീലനത്തിന്റെ പിന്‍ബലത്തില്‍ മുന്നേറിയത്.

എന്‍എസ്എഫ്20ആര്‍ ഓപണ്‍ ക്ലാസില്‍ പൂനെയുടെ 14 കാരനായ സാര്‍ത്തക് ചവാന്‍ മുന്നിലെത്തി തന്റെ ആദ്യ എന്‍എസ്എഫ്250ആര്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയത്. കെവിന്‍ ക്വിന്റല്‍ രണ്ടാം സ്ഥാനത്തും എസ് വരൂണ്‍ മൂന്നാം സ്ഥാനത്തുമെത്തി. സിബിആര്‍150ആര്‍ നോവീസ് ക്ലാസില്‍ ശ്യാം സുന്ദര്‍ ഐഡമിസ്തു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്് കരസ്ഥമാക്കി. വിവേക് രോഹിത് കപാഡിയ രണ്ടാം സ്ഥാനത്തും രക്ഷിത് എസ് ഡാവെ മൂന്നാം സ്ഥാനത്തും എത്തി. എനിയോസ് ഹോണ്ട എറൂള റേസിങ് ടീമിലെ റൈഡര്‍മാര്‍ 2020 സീസണില്‍ ഇതുവരെ പത്തു സമ്മാനങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം ഒന്നാം സ്ഥാനവുമായിരുന്നു.

ഐഡമിസ്തു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലെ യുവറൈഡര്‍മാരുടെ പ്രകടനം ആവേശമുണര്‍ത്തുന്നതായി ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്റ് കമ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. 2021 സീസണില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com