ഗ്രാന്‍ഡ് i10 വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.11 ലക്ഷം രൂപ

ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം ലഭ്യമാകുക.
ഗ്രാന്‍ഡ് i10 വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.11 ലക്ഷം രൂപ

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. പെട്രോള്‍ മാനുവല്‍ പതിപ്പിന് 6.11 ലക്ഷം രൂപയും പെട്രോള്‍ എഎംടി പതിപ്പിന് 6.64 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. അതേസമയം ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം ലഭ്യമാകുക.

ഡീസല്‍ മാനുവല്‍ പതിപ്പിന് 7.19 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ പതിപ്പിനെ അവതരിപ്പിച്ച് ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. മാഗ്ന വകഭേദത്തിന്റെ വിപുലീകൃത പതിപ്പാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാഗ്‌ന പതിപ്പില്‍ ഓഫര്‍ ചെയ്യുന്ന എല്ലാ സവിശേഷതകള്‍ക്കും ഫീച്ചറുകള്‍ക്കും പുറമേ, ഇതിന് കുറച്ച് അധിക സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ചെറിയ കോസ്‌മെറ്റിക് നവീകരണങ്ങളും ഈ പതിപ്പില്‍ ഉണ്ടാകും. മാഗ്‌ന പതിപ്പില്‍ ഓഫര്‍ ചെയ്യുന്ന എല്ലാ സവിശേഷതകള്‍ക്കും ഫീച്ചറുകള്‍ക്കും പുറമേ, ഇതിന് കുറച്ച് അധിക സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ചെറിയ കോസ്‌മെറ്റിക് നവീകരണങ്ങളും ഈ പതിപ്പില്‍ ഉണ്ടാകും.

കോര്‍പ്പറേറ്റ് പതിപ്പ് അടിസ്ഥാന പതിപ്പായ എറ ഉയര്‍ന്ന പതിപ്പായ സ്പോര്‍ട്സും ഇടയിലാകും വാഹനം ഇടംപിടിക്കുക. മാഗ്‌ന പതിപ്പിനെ അപേക്ഷിച്ച് കോസ്‌മെറ്റിക് അപ്ഗ്രേഡുകളുടെ കാര്യത്തില്‍, കോര്‍പ്പറേറ്റ് പതിപ്പിന് ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പുതിയ ബോഡി-കളര്‍ ഒആര്‍വിഎമ്മുകള്‍ ലഭിക്കുന്നു.

14 ഇഞ്ച് സ്റ്റീല്‍ റിമ്മുകള്‍ക്ക് പകരം 15 ഇഞ്ച് ഗണ്‍മെറ്റല്‍ സ്‌റ്റൈല്‍ അലോയ് വീലുകളും ലഭിക്കും. കൂടാതെ, 'കോര്‍പ്പറേറ്റ്' ബാഡ്ജിംഗ് അതിന്റെ ബാഹ്യഭാഗത്തുടനീളം കാണാന്‍ സാധിക്കും. പുറമേയുള്ള ബാക്കി വിശദാംശങ്ങള്‍ മാഗ്‌ന പതിപ്പിന് സമാനമാണ്.

അകത്ത്, സവിശേഷതകളുടെ കാര്യത്തില്‍ കുറച്ച് മാറ്റങ്ങളുണ്ട്. അടിസ്ഥാന 2 DIN സ്റ്റീരിയോ സിസ്റ്റത്തിനുപകരം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷന്‍ എന്നിവ പിന്തുണയ്ക്കുന്ന 6.85 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു.

ABAF (ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍) സീറ്റുകളും, ഹെപ്പ ഫില്‍ട്ടര്‍ എന്നിവയ്‌ക്കൊപ്പം ഒരു എയര്‍ പ്യൂരിഫയറും ഇതിന് ലഭിക്കുന്നു. മാഗ്ന പതിപ്പിലെ നിലവിലെ മോഡലില്‍ കണ്ടിരിക്കുന്ന മാനുവല്‍ അഡ്ജസ്റ്റ്‌മെന്റിന് പകരം OVRM- കള്‍ ഇപ്പോള്‍ ഇലക്ട്രിക്കലി ക്രമീകരിക്കാന്‍ കഴിയും.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 6,000 rpm -ല്‍ 82 bhp കരുത്തും 4,000 rpm -ല്‍ 114 Nm torque ഉം സൃഷ്ടിക്കും. 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4,000 rpm -ല്‍ 74 bhp കരുത്തും 1,750-2,250 rpm -ല്‍ 190 Nm torque ഉം സൃഷ്ടിക്കും. ഈ രണ്ട് എഞ്ചിന്‍ യൂണിറ്റുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com